അപകടത്തില്‍പെട്ട വാഹനം റിപ്പയര്‍ ചെയ്യാൻ ഇനി അബ്ഷിര്‍ വഴി അനുമതി

ജിദ്ദ: രാജ്യത്ത് അപകടത്തിൽപ്പെട്ട വാഹനം റിപ്പയര്‍ ചെയ്യാനുള്ള അനുമതി പത്രം ഇനി ഓണ്‍ലൈനായി നേടാന്‍ സൗകര്യം. സൗദി ജവാസത്തി​ന്റെ ‘അബ്ഷിര്‍’ പ്ലാറ്റ്‌ഫോം വഴിയാണ് ഇനി വാഹന റിപ്പയറിങ്​ പെര്‍മിറ്റ് ലഭിക്കുക. സൗദിയിൽ കൂടുതല്‍ സേവനങ്ങള്‍ ഇലക്ട്രോണിക് വത്കരിക്കുന്നതി​ന്റെ ഭാഗമായാണ് നടപടി.

അപകടസ്ഥലത്ത് നിന്ന് ആക്​സിഡന്റ്​ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അബ്ഷിറില്‍ സേവനം ഉപയോഗപ്പെടുത്തേണ്ടത്. അബ്ഷിറിലെ മൈ സർവിസസില്‍ സേവന വിഭാഗത്തില്‍ പ്രവേശിച്ച ശേഷം വാഹന റിപ്പയറിങ്​ പെര്‍മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുന്നതോടെ പെര്‍മിറ്റ് ലഭ്യമാകും.

Tags:    
News Summary - Abshir is now allowed to repair the accident vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.