???????

മലപ്പുറം സ്വദേശി മക്കയിൽ വാഹനാപകടത്തിൽ മരിച്ചു

മക്ക: മലയാളി മക്കയിൽ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം ക്ലാരിമൂച്ചിക്കൽ കവിങ്ങലപടി സ്വദേശി കുണ്ടിൽ മുസ്തഫ (53) ആണ് മരിച്ചത്. ഷെഡിൽ നിർത്തിയിട്ടിരുന്ന വാഹനത്തി​​െൻറ വാതിൽ തുറന്ന് പുറത്തുനിന്ന് സ്​റ്റാർട്ട് ചെയ്യാൻ ശ്രമിക്കവേ വാഹനം നിയന്ത്രണം വിട്ട് മുസ്തഫയെ ഇടിക്കുകയായിരുന്നു. 
ജിദ്ദയിൽനിന്നും സാധനങ്ങൾ എടുക്കുന്നതിനായി പുറപ്പെടാൻ ഒരുങ്ങുമ്പോഴായിരുന്നു സംഭവം. 
മകൻ ശാഫി മക്കയിൽ ഹൗസ് കെയർ സൂപ്പർമാർക്കറ്റിൽ ജോലിചെയ്യുന്നു. ഭാര്യ: റംല, മറ്റു മക്കൾ:  ജുബൈരിയ, ജുമൈലത്ത്, ജുമാനത്ത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് സന്നദ്ധ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
Tags:    
News Summary - accident death-musthfa-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.