കിങ്​ സൽമാൻ സ്​റ്റേഡിയത്തിന്റെ ഡിസൈനുകൾ

92,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ സ്​പോർട്​സ്​ സ്​റ്റേഡിയം റിയാദിലൊരുങ്ങുന്നു​

റിയാദ്​: സൗദി ഭരണാധികാരി സൽമാൻ രാജാവി​െൻറ പേരിൽ ലോകത്തിലെ ഏറ്റവും വലിയ സ്​പോർട്​സ്​ സ്​റ്റേഡിയം റിയാദിൽ നിർമിക്കുന്നു. സ്​റ്റേഡിയത്തി​െൻറയും അനുബന്ധ കായിക സ്ഥാപനങ്ങളുടെയും ഡിസൈനുകൾ റിയാദ്​ സിറ്റി റോയൽ കമീഷനും കായിക മന്ത്രാലയവും ചേർന്ന്​ പുറത്തുവിട്ടു. നഗരത്തി​െൻറ വടക്കുഭാഗത്ത് കിങ്​ സൽമാൻ റോഡി​െൻറ വശത്ത്​ നിർദ്ദിഷ്​ട കിങ്​ അബ്​ദുൽ അസീസ് പാർക്കിനോട് ചേർന്നാണ് പുതിയ സ്​റ്റേഡിയം നിർമിക്കുന്നത്​. സൗദി ദേശീയ ഫുട്​ബാൾ ടീമി​െൻറ ആസ്ഥാനവും പ്രധാന കായിക മത്സരങ്ങളുടെ വേദിയുമായി മാറും ഈ സ്​റ്റേഡിയം​.


കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിനും നോർ​ത്ത്​ റെയിൽവേ സ്​റ്റേഷനും​ വളരെ അടുത്തായിരിക്കും. നഗരത്തിലെ പ്രധാന ഹൈവേകളോടും ചേർന്ന്​ സുപ്രധാന സ്ഥാനത്താണ്​ സ്​റ്റേഡിയം ഒരുങ്ങുക. ഇതോടെ നഗരത്തി​െൻറ ഏത്​ ഭാഗത്തുനിന്നും ആളുകൾക്ക് എളുപ്പത്തിൽ​ എത്തിച്ചേരാനാകും. നിർമാണം ഉടൻ ആരംഭിക്കും. 2029 അവസാന പാദത്തിൽ പൂർത്തിയാകും. ‘ഫിഫ’യുടെ മാനദണ്ഡങ്ങൾക്ക്​ അനുസൃതമായാണ്​ നിർമാണം. ഏറ്റവും ആധുനികവും ആകർഷകവുമായ വാസ്തുവിദ്യാ ശൈലിയിലാണ്​ രൂപകൽപന. ആറ്​ അന്താരാഷ്​ട്ര കമ്പനികൾ സമർപ്പിച്ച നിരവധി ഡിസൈനുകളിൽ നിന്നാണ്​​ ഏറ്റവും ഉചിതമായത്​ തെരഞ്ഞെടുത്തത്​. പർവതനിരകളാൽ ചുറ്റപ്പെട്ട റിയാദി​െൻറ ഭൂപ്രകൃതിയെ പ്രതീകവത്​കരിക്കുന്നതാണ്​ ഡിസൈൻ.

ആകെ ഹരിതമയം

കിങ്​ അബ്​ദുൽ അസീസ് പാർക്കും സ്​റ്റേഡിയവും തമ്മിൽ ഹരിത ഇടങ്ങളാൽ ബന്ധിപ്പിക്കും. 96,500 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ഒരുങ്ങുന്ന സ്​റ്റേഡിയത്തി​െൻറ ഭിത്തികളും മേൽക്കൂരയും പച്ചപ്പുല്ല്​ പൊതിഞ്ഞ രൂപത്തിലായിരിക്കും. പാരിസ്ഥിതിക സുസ്ഥിരതയും പ്രകൃതിസൗഹൃദപരവുമായിരിക്കും. കെട്ടിടങ്ങളെല്ലാം ഹരിതസസ്യങ്ങളാൽ പൊതിഞ്ഞ നിലയിലായിരിക്കും.

റിയാദ് നഗരത്തിലെ ജീവിത നിലവാരം ഉയർത്തുന്നതിനും നഗരത്തെ ലോകോത്തരമാക്കുന്നതിനും ലോകത്ത് ജീവിക്കാൻ അനുയോജ്യമായ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നായി മാറ്റുന്നതിനും ഈ സ്​റ്റേഡിയവും അനുബന്ധമായ പാർക്കും​ സഹായിക്കും. സ്​റ്റേഡിയത്തി​െൻറയും അനുബന്ധ കായിക സ്ഥാപനങ്ങളുടെയും കൂടി ആകെ വിസ്തീർണം 6,60,000 ചതുരശ്ര മീറ്ററിലധികമായിരിക്കും. കൂടാതെ വിവിധ കായികയിനങ്ങളിൽ പരിശീലനത്തിനുള്ള സൗകര്യങ്ങളും സ്ഥാപനങ്ങളും ഈ പദ്ധതിക്ക്​ കീഴിൽ ഒരുങ്ങും​. പുറമെ നിരവധി വാണിജ്യ, വിനോദ കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടും. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സന്ദർശകരെ ഒരുപോലെ ആകർഷിക്കുന്ന ഒരു വിസ്​മയകാഴ്​ചയായി മാറും.

വമ്പൻ ഇരിപ്പിട ശേഷി

92,000 ഇരിപ്പിട ശേഷിയായിരിക്കും പ്രധാന സ്​റ്റേഡിയത്തിനുള്ളിൽ ഉണ്ടാവുക. 150 റോയൽ സീറ്റുകൾ, 120 സ്യൂട്ടുകൾ, 300 വി.വി.ഐ.പി സീറ്റുകൾ, 2,200 വി.ഐ.പി സീറ്റുകൾ എന്നിവയുടെ ഒരു പ്രത്യേക റോയൽ കാബിനും ഒരുങ്ങൂം. ഗാലറിയിലുൾപ്പടെ ഇരിപ്പിട സൗകര്യമുള്ള എല്ലാ ഭാഗത്തും ശീതീകരണി സംവിധാനത്തിലൂടെ അന്തരീക്ഷം സുഖകരമാക്കും. സ്​റ്റേഡിയത്തി​െൻറ മേൽക്കൂര മുഴുവൻ ഡിസ്​പ്ലേ സ്‌ക്രീനുകളായിരിക്കും. സ്​റ്റേഡിയത്തിലെ കാഴ്​ചകളെല്ലാം അതിലും ഡിസ്​പ്ലേ ചെയ്യപ്പെടും. ഇൻഡോർ ഗാർഡനുകൾക്ക്​ പുറമേ, സ്​റ്റേഡിയത്തി​െൻറ മേൽക്കൂരയിലൂടെ ഒരു നടപ്പാതയും ഒരുക്കും. സന്ദർശകർക്ക് ഇത്​ അസാധാരണമായ അനുഭവമായിരിക്കും പകരുക. ഇവിടെ നിന്ന്​ കിങ്​ അബ്​ദുൽ അസീസ് പാർക്കി​െൻറ മനോഹര കാഴ്​ച ആസ്വദിക്കാനാവും.

വിവിധ സ്​പോർട്​സ് ​സൗകര്യങ്ങൾ

സ്​റ്റേഡിയത്തോട്​ ചേർന്ന്​ വിവിധ സ്​പോർട്​സ്​ പരിശീലനങ്ങൾക്കും പ്രകടനത്തിനുമായി നിരവധി സൗകര്യങ്ങൾ ഒരുക്കും. 3,60,000 ചതുരശ്ര മീറ്റർ ചുറ്റളവിലാണ്​ സ്​പോർട്​സ്​ കോംപ്ലക്​സ്​ നിർമിക്കുന്നത്​. രണ്ട് റിസർവ് പരിശീലന മൈതാനങ്ങളാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്​. കൂടാതെ ഫാൻസ്​ പവലിയനുകൾ, ഇൻഡോർ ജിം, ഒളിമ്പിക്​സ്​ മാനദണ്ഡത്തിലുള്ള നീന്തൽക്കുളം, അത്‌ലറ്റിക്‌സ് ട്രാക്ക്, വോളിബാൾ, ബാസ്‌ക്കറ്റ്‌ബാൾ, പാഡൽ കോർട്ടുകൾ, ഔട്ട്‌ഡോർ കളിസ്ഥലങ്ങൾ, വിവിധ കായിക പ്രവർത്തനങ്ങൾ പരിശീലിക്കുന്നതിനുള്ള സ്ഥാപനങ്ങൾ എന്നിവ ഈ സമുച്ചയത്തിൽ ഉൾപ്പെടും. എല്ലാ പ്രായക്കാർക്കും ഇവിടേക്ക്​ പ്രവേശനം അനുവദിക്കും.

ഈ സ്ഥാപനങ്ങളെയെല്ലാം കിങ്​ അബ്​ദുൽ അസീസ് പാർക്കി​നോട്​ ഒമ്പത്​ കിലോമീറ്റർ ദൈർഘ്യമുള്ള സ്‌പോർട്‌സ് ട്രാക്കിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും പ്രാദേശികമായും ആഗോളതലത്തിലും മത്സരിക്കുകയും കായിക മേഖലകളിൽ മികവ് നേടുകയും ചെയ്യുന്ന ഒരു അത്‌ലറ്റിക് തലമുറയെ കെട്ടിപ്പടുക്കുന്നതിനും സമൂഹത്തിൽ കായിക പ്രവർത്തനങ്ങളുടെ പരിശീലനം വർധിപ്പിക്കുന്നതിനും നിർദ്ദിഷ്​ട സ്​റ്റേഡിയവും അനുബന്ധ കായിക സ്ഥാപനങ്ങളും സഹായകമാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

‘വിഷൻ 2030’​െൻറ സ്​പോർട്​സ്​ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കായികവികസനത്തിനൊപ്പം മുന്നേറുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇത് പ്രദാനം ചെയ്യുമെന്നും കരുതുന്നു. സ്‌പോർട്‌സ്, വാണിജ്യ സ്ഥാപനങ്ങൾക്ക്​ വലിയ അന്താരാഷ്‌ട്ര വിനോദ പരിപാടികൾ സംഘടിപ്പിക്കാൻ ഈ സ്​റ്റേഡിയം ഉപയോഗപ്പെടുത്താനാവും. നിരവധി നിക്ഷേപ അവസരങ്ങൾ സ​ൃഷ്​ടിക്കപ്പെടും. ഇതിലൂടെ സ്വകാര്യ സംരംഭകരും പ്രാദേശിക സമ്പദ്‌വ്യവസ്ഥയും മെച്ചപ്പെടും.

Tags:    
News Summary - Design of King Salman Stadium has been released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.