റിയാദ്: മദീന^അൽഖസീം പാതയിൽ കഴിഞ്ഞദിവസമുണ്ടായ വൻ വാഹനാപകടത്തിൽ ആറുപേർ മരിച്ചു. ഉംറയാത്രക്കാരുമായി പോയ അഞ്ചുബസുകൾ കനത്ത പൊടിക്കാറ്റിൽ ദൂരക്കാഴ്ച നഷ്ടപ്പെട്ടതിനെ തുടർന്ന് കൂട്ടിയിടിക്കുകയായിരുന്നു. അഞ്ചുബസുകളിലുമായി ഇരുനൂറിലേറെ യാത്രക്കാരുണ്ടായിരുന്നു. 48 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ അഖ്ല അൽ സുഖുർ, അൽ നബാന്യ, അൽ റാസ്, റിയാദ് അൽ ഖുബറ, ബഖ്രിയ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. കഴിഞ്ഞദിവസം വീശിയ കനത്ത പൊടിക്കാറ്റാണ് അപകടത്തിന് കാരണമായത്. ഉംറയും മദീന സന്ദർശനവും കഴിഞ്ഞ് മടങ്ങിയവരാണ് ബസുകളിൽ ഉണ്ടായിരുന്നത്. നിരനിരയായി പോകുകയായിരുന്ന ബസുകൾ ഒന്നിനുപിറകേ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സിവിൽ ഡിഫൻസ് പാഞ്ഞെത്തി. ബസിെൻറ ഭാഗങ്ങൾ വെട്ടിപ്പൊളിച്ചാണ് മരിച്ചവരെയും അപകടത്തിൽപ്പെട്ടവരേയും പുറത്തെടുത്തത്. അപകടത്തെതുടർന്ന് അഞ്ചുമണിക്കൂറോളം മദീന^അൽഖസീം റോഡിൽ വാഹനഗതാഗതം തടസപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.