ഭിക്ഷാടനത്തിനെതിരെ നടപടി ശക്തമാക്കി

ജിദ്ദ: സൗദി അറേബ്യയിൽ ഭിക്ഷാടനത്തിനെതിരെ നടപടി ശക്തമാക്കി. പുതിയ യാചനവിരുദ്ധ നിയമത്തിന് കഴിഞ്ഞ ദിവസം സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. ഭിക്ഷാടനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം തടവും ലക്ഷം റിയാല്‍ പിഴയും ചുമത്താൻ അനുവാദം നല്‍കുന്നതാണ് പുതുക്കിയ യാചന വിരുദ്ധ നിയമം. രാജ്യത്ത് വര്‍ധിച്ചു വരുന്ന ഭിക്ഷാടനം നിർമാർജനം ചെയ്യുന്നത്​ ലക്ഷ്യമിട്ടാണ് നിയമം കര്‍ശനമാക്കിയത്. പുതിയ നിയമമനുസരിച്ച് ഭിക്ഷാടനത്തിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കും.

യാചനയെ പ്രോത്സാഹിപ്പിക്കുന്നതും, ഭിക്ഷാടനത്തിനാവശ്യമായ സഹായങ്ങള്‍ ഒരുക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമായി പരിഗണിക്കും. ഇത്തരക്കാര്‍ക്ക് ആറു മാസം വരെ ജയിലും 50,000 റിയാല്‍ വരെ പിഴയും ചുമത്തുന്നതിനും നിയമം നിഷ്‌കര്‍ഷിക്കുന്നു. കുറ്റവാളി വിദേശിയാണെങ്കില്‍ ശിക്ഷ കാലാവധിക്കു ശേഷം ആജീവനാന്ത വിലക്കോടെ നാടു കടത്തലിനും വിധേയമാക്കും.

പിടിക്കപ്പെട്ടവര്‍ സ്വദേശികളായ വനിതകളുടെ ഭര്‍ത്താവോ കുട്ടികളോ ആണെങ്കില്‍ നാടു കടത്തലിൽ നിന്ന് ഒഴിവാക്കും. രാജ്യത്ത് കുറഞ്ഞ വിഭാഗം ആളുകളാണ് യാചനയിലേര്‍പ്പെട്ടു വരുന്നത്. 2018ലെ കണക്കുകള്‍ പ്രകാരം 2710 പേരാണ് ഭിക്ഷാടനത്തിന് പിടിയിലായത്. ഇവരില്‍ 80 ശതമാനവും സ്ത്രീകളാണ്.

Tags:    
News Summary - Action against begging was strengthened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.