വൈദ്യുതി, ഹരിത ​ഹൈഡ്രജൻ രംഗവുമായി ബന്ധപ്പെട്ട ധാരണാപത്രം സൗദി ഊർജ മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സൽമാനും ഇന്ത്യൻ ഊർജ മന്ത്രി രാജ് കുമാർ സിങ്ങും​ കൈമാറുന്നു

വൈദ്യുതി, ഹരിത ​ഹൈഡ്രജൻ രംഗത്ത്​ ഇന്ത്യാ സൗദി സഹകരണത്തിന്​ ധാരണ

റിയാദ്​: വൈദ്യുതി, ഹരിത ഹൈഡ്രജൻ ഉദ്​പാദനത്തിലും വിതരണ ശൃംഖല സ്ഥാപിക്കലിലും പരസ്​പര പങ്കാളിത്തത്തിന്​​​​ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണ. യു.എൻ കാലാവസ്ഥ സെക്ര​​ട്ടേറിയറ്റിന്‍റെ സഹകരണത്തോടെ റിയാദിൽ നടക്കുന്ന പശ്ചിമേഷ്യ​-ഉത്തരാഫ്രിക്ക കാലാവസ്ഥാ വാരം പരിപാടിയിലാണ്​ സൗദി ഊർജ മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സൽമാനും ഇന്ത്യൻ ഊർജ മന്ത്രി രാജ് കുമാർ സിങ്ങും​ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്​.

ഇരു രാജ്യങ്ങളിലും നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച്​ പരസ്​പരം വൈദ്യുതി കൈമാറുന്നതിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം, തിരക്കേറിയ സമയങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും വൈദ്യുതി കൈമാറ്റം, ഇരുരാജ്യങ്ങളിലെയും ശുദ്ധമായ ഹരിത ഹൈഡ്രജ​െൻറയും പുനരുപയോഗ ഊർജ പദ്ധതികളുടെയും വികസനവും സംയുക്ത ഉൽപ്പാദനവും, ശുദ്ധമായ ഹരിത ഹൈഡ്രജനിൽ ഉപയോഗിക്കുന്ന വസ്തുക്കൾക്കായി സുരക്ഷിതവും വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖല സൃഷ്​ടിക്കൽ, പുനരുപയോഗ ഊർജ മേഖല എന്നിവ സ്ഥാപിക്കുകയാണ്​ ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്​.

ഇരുരാജ്യങ്ങളും തമ്മിലുള്ള വൈദ്യുത ബന്ധം, പദ്ധതികളുടെ സംയുക്ത വികസനം, ഇരു രാജ്യങ്ങളിലും ശുദ്ധമായ ഹരിത ഹൈഡ്രജ​െൻറയും പുനരുപയോഗ ഊർജത്തി​െൻറയും സംയുക്ത ഉത്പാദനം എന്നിവക്കാവശ്യമായ പഠനങ്ങൾ നടത്തുന്നതിനുള്ള സഹകരണം എന്നിവ ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വൈദ്യുതി പരസ്​പരാശ്രയത്വം, ഹരിത ഹൈഡ്രജൻ ഉദ്​പാദനം എന്നീ മേഖലകളിൽ യോഗ്യരായ സ്ഥാപനങ്ങളുമായും അതോറിറ്റികളുമായും സഹകരണം, വൈദ്യുത പരസ്പരബന്ധിത ലൈനുകൾ സ്ഥാപിക്കൽ, പദ്ധതികളുടെ സംയുക്ത വികസനത്തിനും ഇരു രാജ്യങ്ങളിലെയും ശുദ്ധമായ ഹരിത ഹൈഡ്രജ​െൻറയും പുനരുപയോഗ ഊർജത്തി​െൻറയും സംയുക്ത ഉൽപ്പാദനത്തിനും സംയുക്ത സംവിധാനം സ്ഥാപിക്കൽ, ശുദ്ധമായ ഹരിത ഹൈഡ്രജനിലും പുനരുപയോഗ ഊർജ മേഖലയിലും ഉപയോഗിക്കുന്ന വസ്തുക്കൾക്കായി സുരക്ഷിതവും വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖലകൾ സൃഷ്​ടിക്കൽ എന്നിവയിലെ സഹകരണവും കരാറിലുൾപ്പെടും.

Tags:    
News Summary - Agreement for India-Saudi cooperation in the field of electricity and green hydrogen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.