റിയാദ്: രണ്ടാം പിണറായി സർക്കാറിൽ ഐ.എൻ.എൽ നേതാവ് അഹമ്മദ് ദേവർകോവിലിൻെറ മന്ത്രി സ്ഥാനാരോഹണത്തിൽ ഐ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി മധുര പലഹാരം വിതരണം ചെയ്ത് ആഹ്ളാദം പങ്കിട്ടു. ബത്ഹയിലെ റമാദ് ഹോട്ടലിൽ സംഘടപ്പിച്ച പരിപാടിയിൽ ഐ.എം.സി.സി നേതാക്കളായ സൈദ് കള്ളിയത്ത്, അബ്ദുൽ റഷീദ് തൃക്കരിപ്പൂർ, ഇസ്ഹാഖ് തയ്യിൽ, റിയാസ് ഇരുമ്പുചോല, ശാഹുൽ ഹമീദ്, മുഹമ്മദ് കുട്ടി, അഫ്സൽ കാട്ടാമ്പള്ളി, ഗഫൂർ വാവാട്, വഹാബ് പൊറോപ്പാട് തുടങ്ങിയവർ നേതൃത്വം നൽകി.
സംഘടനയിലേക്ക് പുതുതായി കടന്നുവന്ന മുഹമ്മദ് അത്തോളി, ഉസ്മാൻ എന്നിവർക്ക് ജി.സി.സി ട്രഷറർ ശാഹുൽ ഹമീദ് അംഗത്വം നൽകി. ഐ.എൻ.എൽ ഉയർത്തിപ്പിടിച്ച ആദർശാധിഷ്ഠിത നിലപാടിന് ലഭിച്ച അംഗീകാരവും ഒരു മഹാമനീഷി ഉയർത്തിപ്പിടിച്ച പതാകയുടെ വിജയവുമാണിതെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ വിജയത്തിലൂടെ മലബാറിലെ ന്യൂനപക്ഷ അധികാര കേന്ദ്രമായി ലീഗിന് ബദൽ രാഷ്ട്രീയ ശക്തിയാകുമെന്ന് ഐ.എം.സി.സി നേതാക്കൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.