ജിദ്ദ: ഗസ്സയിലെ ദുരിതബാധിതരായ മുഴുവൻ ജനതക്കും ആശ്വാസം നൽകുന്നതിനായി സൗദി അറേബ്യയിൽ നിന്ന് നാലാമത്തെ ദുരിതാശ്വാസ കപ്പൽ പുറപ്പെട്ടു.
ജിദ്ദ ഇസ്ലാമിക് തുറമുഖത്തു നിന്ന് ഈജിപ്തിലെ സെയ്ദ് തുറമുഖത്തേക്കാണ് കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിനു കീഴിലെ ദുരിതാശ്വാസ കപ്പൽ യാത്ര തിരിച്ചത്.
ആശുപത്രികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള മെഡിക്കൽ സാമഗ്രികളും മരുന്നുകളും അടങ്ങിയ 225 കണ്ടെയ്നറുകളും ഭക്ഷണവും പാർപ്പിട വിതരണങ്ങളും അടങ്ങിയ 25 കണ്ടെയ്നറുകളും ഉൾപ്പെടെ 250 വലിയ കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്.
പ്രതിസന്ധികളിലും ദുരിതങ്ങളിലും കഴിയുന്ന ഗസ്സയിലെ ദുരിതബാധിതരായ പലസ്തീൻ ജനതക്ക് ഒപ്പം നിൽക്കുകയും അവർക്ക് സഹായം എത്തിക്കുകയും ചെയ്യുന്നത് കാമ്പയിനിന്റെ ഭാഗമായാണ്. അതേസമയം ഗസ്സയിലെ ജനങ്ങൾക്ക് സൗദിയിൽനിന്ന് സഹായം എത്തിക്കൽ തുടരുകയാണ്. ടൺകണക്കിന് വസ്തുക്കളാണ് ഇതിനകം വിമാനങ്ങളിലും കപ്പലുകളിലും ഗസ്സയിലെത്തിയത്. സഹായവുമായി 31 വിമാനങ്ങളാണ് ഈജിപ്തിലെ അൽഅരീഷ് വിമാനത്താവളത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.