മക്ക: ഹജ്ജ് വേളയിൽ സേവനത്തിന് ഏഴ് എയർ ആംബുലൻസുകൾ. മക്ക മസ്ജിദുൽ ഹറാം പരിസരങ്ങളിലും മറ്റ് പുണ്യസ്ഥലങ്ങളിലുമുള്ള രോഗികളെയും പരിക്കേറ്റവരെയും വേഗത്തിൽ ആശുപത്രിയിലെത്തിക്കാനാണ് ഇത്രയും എയർ ആംബുലൻസുകൾ റെഡ് ക്രസൻറ് ഒരുക്കിയിരിക്കുന്നത്. ഹറം പരിസരത്തെ ആംബുലൻസ് സേവനം ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജിൽ ഉദ്ഘാടനം ചെയ്തു. ഹജ്ജ് സീസണിൽ തീർഥാടകരെ സ്വീകരിച്ച് അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള മികച്ച സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമാണിത്. രോഗിയെ വിവിധ സ്ഥലങ്ങളിൽ വേഗത്തിലെത്തിച്ച് പ്രത്യേക എമർജൻസി മെഡിക്കൽ സേവനങ്ങൾ നൽകി ചുരുങ്ങിയ സമയത്തിനുള്ളിൽ ആശുപത്രിയിലെത്തിക്കുന്നതിനുള്ള സൗദി എയർ ആംബുലൻസുകളുടെ മികവ് ഇതിനകം തെളിയിക്കപ്പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.