ജുബൈൽ: വെൻറിലേറ്ററിെൻറ സഹായത്താൽ ജീവൻ നിലനിർത്തുന്ന പത്ത് മാസം പ്രായമുള്ള സഹ്‌റ ഖാനെ വിദഗ്ധ ചികിത്സക്കായി നാട്ടിലേക്കു കൊണ്ടുപോയി. ഇൻഷുറൻസ് പരിധി കഴിഞ്ഞതിനെ തുടർന്ന് നാട്ടിലേക്ക് കൊണ്ടുപോവുകയോ സ്വന്തം ചിലവിൽ ചികിത്സ തുടരുകയോ ചെയ്യണമെന്ന ആശുപത്രി അധികൃതരുടെ ആവശ്യത്തെ തുടർന്നാണ് യു.പി സ്വദേശി റിയാസ് അഹമ്മദ് തെൻറ മൂന്നാമത്തെ മകൾ സഹ്‌റ ഖാനെ പ്രത്യേകം സജ്ജീകരിച്ച എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോയത്. ഫരീദാബാദിലെ മെട്രോ ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹ്‌റക്ക് ചികിത്സ ആരംഭിച്ചതായി റിയാസ് അറിയിച്ചു.
അഞ്ചുമാസം മുമ്പ് ന്യുമോണിയ ബാധിതയായി ജുബൈൽ അൽ -മന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സഹ്‌റ പിന്നീട് മടങ്ങിയിട്ടില്ല.
വെൻറിലേറ്ററിെൻറ സഹയാത്താൽ ജീവൻ നിലനിർത്തിയിരുന്ന സഹ്റയുടെ ഇൻഷുറൻസ് പരിരക്ഷ പരിധി കഴിഞ്ഞതിനെ തുടർന്നാണ് നാട്ടിലേക്ക് കൊണ്ടുപോകാൻ റിയാസ് നിർബന്ധിതനായത്. അഞ്ചുമാസത്തെ ചികിത്സക്കായി അഞ്ചുലക്ഷത്തോളം റിയാൽ ഇൻഷുറൻസ് കമ്പനി നൽകിയിട്ടുണ്ട്. ഇനി തുടരണമെങ്കിൽ സ്വന്തം ചിലവിൽ വേണമെന്ന് കമ്പനിയും ആശുപത്രി അധികൃതരും അറിയിക്കുകയായിരുന്നു. വെൻറിലേറ്റർ സംവിധാനത്തിൽ ശിശുരോഗ വിദഗ്ധെൻറ സാന്നിധ്യത്തിലാണ് സഹ്‌റയെ നാട്ടിലെത്തിച്ചത്. വെൻറിലേറ്ററിനും ഡോക്ടർക്കും വിമാനത്തിൽ എയർ ആംബുലൻസ് ക്രമീകരിക്കുന്നതിനും കുടുംബത്തിെൻറ ടിക്കറ്റിനും ഉൾപ്പടെ വൻ തുക വേണ്ടിയിരുന്നു.
ജുബൈലിലെ ഒരു കമ്പനിയിൽ പരിഭാഷകനായി ജോലി ചെയ്തിരുന്ന റിയാസിെൻറ നിസ്സഹായത വിവരിച്ച് ‘ഗൾഫ് മാധ്യമം’ വാർത്ത പ്രസിദ്ധീകരിക്കുകയും നിരവധി പേർ സഹായവുമായി സമീപിക്കുകയും ചെയ്യുകയുണ്ടായി. ജുബൈൽ വെൽഫെയർ അസോസിയേഷെൻറ നേതൃത്വത്തിൽ അംഗങ്ങളിൽ നിന്നും അവരുടെ സുഹൃത്തുക്കളിൽനിന്നും സമാഹരിച്ച തുക സംഘടനാ നേതാക്കൾ റിയാസിന് കൈമാറി. വിമാനത്തിൽ ആംബുലൻസ് സംവിധാനമൊരുക്കുന്നതിന് അപേക്ഷയുമായി ഖോബാറിലെ എയർ ഇന്ത്യ അസ്ഥാനത്തും പാസ്പോർട്ട് ഓഫീസിലും റിയാസിന് പല തവണ പോകേണ്ടി വന്നു. കൂടെ പോകാൻ സന്നദ്ധനായ ഫിലിപ്പീൻ ഡോക്ടർക്ക് ഇന്ത്യൻ വിസ ലഭ്യമാക്കുന്നതിന് റിയാദിലെ എംബസിയിലും പോയിരുന്നു. സാമ്പത്തികവും അല്ലാതെയുമുള്ള വളരെയധികം ക്ലേശങ്ങൾ സഹിച്ചാണ് റിയസ് മകളെ നാട്ടിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.