റിയാദ്: സന്ദർശക വിസയിലെത്തിയ ശേഷം കിടപ്പിലായ ആന്ധ്ര സ്വദേശിയെ പ്രത്യേക എയർ ആംബു ലൻസ് വിമാനത്തിൽ ചെന്നെയിലെത്തിച്ചു. ഇൗസ്റ്റ് ഗോദാവരിയിലെ വിദ്യുത് നഗർ സ്വദേ ശി ബുച്ചിവീര സത്യനാരായണയെ (57) ആണ് റിയാദിൽനിന്ന് സ്വകാര്യ എയർ ആംബുലൻസിൽ ചെന്നെയി ലെത്തിച്ചത്. റിയാദ് കിങ് ഫഹദ് ആശുപത്രി െഎ.സി.യുവിലായിരുന്നു രോഗി. മകളുടെ അടുത ്ത് സന്ദർശനത്തിനെത്തിയതായിരുന്നു ബുച്ചിവീരയും ഭാര്യയും. അപസ്മാരം, പക്ഷാഘാതം തുടങ്ങിയവ വന്നതിനെതുടർന്ന് പല തവണ ആശുപത്രിയിലായി. നാട്ടിലേക്ക് തിരിക്കാൻ ഇതിനിടയിൽ ശ്രമം നടന്നെങ്കിലും വീണ്ടും മോശം ആരോഗ്യസ്ഥിതിയിലായി. രോഗിയോടൊപ്പം ഡോക്ടറും നഴ്സുമുണ്ടെങ്കിലേ അയക്കാനാവൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇതിനിടെ അദ്ദേഹത്തിെൻറ വിസ കാലാവധി അവസാനിക്കാനുമായി. ഇതേത്തുടർന്നാണ് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിെൻറ നേതൃത്വത്തിൽ ഇദ്ദേഹെത്ത എയർ ആംബുലൻസിൽ നാട്ടിലെത്തിക്കാൻ ശ്രമം നടത്തിയത്. ഇതിെൻറ ഭാഗമായി നാട്ടിൽനിന്ന് ഒരു ഡോക്ടറും നഴ്സും സൗദിയിൽ എത്തി. ദുബൈയിലെ യൂനിവേഴ്സൽ മെഡിക്കൽ ട്രാൻസ്ഫർ എന്ന കമ്പനിയാണ് ലീർജെറ്റ് ഫ്ലൈറ്റ് ഒരുക്കിയത്്. ഡോ. അഫ്സൽ മുഹമ്മദ്, നഴ്സ് അക്വിനോ പൗലോസ് എന്നിവർ നാട്ടിൽനിന്ന് ബുച്ചിവീരയെ ആംബുലൻസിൽ പരിചരിക്കാനായി എത്തി.
ഇരുവരും ദുബൈയിെലത്തി അവിടെനിന്ന് എയർ ആംബുലൻസിൽ റിയാദിലേക്ക് വന്നു. റിയാദ് വിമാനത്താവളത്തിലെ സ്വകാര്യ ഏവിയേഷൻ ടെർമിനൽ വഴിയാണ് എയർ ആംബുലൻസിൽ രോഗിയെ കൊണ്ടുപോയത്. ആംബുലൻസിൽ റോഡ് മാർഗം വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു.
ഇതിനുള്ള എല്ലാ നടപടികളും ദുബൈയിലെ കമ്പനിയാണ് ചെയ്തത്. അപൂർവമായ സംഭവമാണിതെന്ന് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് പറഞ്ഞു. ചെന്നെ വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗം രോഗിയെ വെല്ലൂർ ആശുപത്രിയിൽ എത്തിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.