യാംബുവിൽനിന്ന് എയർ അറേബ്യ വിമാന സർവിസ് പുനരാരംഭിക്കുന്നു

യാംബു: ബജറ്റ് എയർലൈനായ എയർ അറേബ്യ യാംബുവിൽനിന്ന് ഷാർജയിലേക്കുള്ള വിമാനസർവിസ് പുനരാരംഭിക്കുന്നു. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ ആണ് യാംബുവിൽ നിന്ന് ഷാർജയിലേക്കും തിരിച്ചും സർവിസ് ഉണ്ടായിരിക്കുകയെന്നും വിമാന ടിക്കറ്റ് ബുക്കിങ് തുടങ്ങിയതായും വിമാന കമ്പനി അധികൃതർ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.

കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തിൽ സർവിസ് നിർത്തിവെച്ചതായിരുന്നു. വീണ്ടും തുടങ്ങുന്നത് യാംബുവിലെ പ്രവാസി ഇന്ത്യക്കാർക്ക് ഏറെ സന്തോഷം നൽകുന്നതാണ്.

യു.എ.ഇയിലെ ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര എയർലൈനായ എയർ അറേബ്യ വരുന്നതോടെ ചെലവ് കുറഞ്ഞ സർവിസ് ലഭ്യമാകും. 

Tags:    
News Summary - Air Arabia resumes flight service from Yambu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.