ദമ്മാം: വിമാനങ്ങൾ സമയക്രമം പാലിക്കാതെയും പലപ്പോഴും സർവിസ് റദ്ദാക്കിയും എയർ ഇന്ത്യയുടെ വിമാന സർവിസുകൾ പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത് പതിവായിരിക്കുകയാണെന്നും ഒരു പ്രഫഷനൽ കമ്പനിയെപ്പോലെ പെരുമാറി, ഉപയോക്താക്കളോടുള്ള ഇത്തരം നിരുത്തരവാദപരമായ നടപടികൾ എയർ ഇന്ത്യ അവസാനിപ്പിക്കണമെന്നും നവയുഗം സാംസ്കാരികവേദി സൈഹാത്ത് യൂനിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദല്ല സിഹാത്ത് നവയുഗം ഓഫിസ് ഹാളിൽ നടന്ന സമ്മേളനത്തിൽ നന്ദകുമാർ അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉദ്ഘാടനം ചെയ്തു. ജയേഷ് രക്തസാക്ഷി പ്രമേയവും ജാവേദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഹുസൈൻ സ്വാഗതം ആശംസിച്ചു.
നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ, ദല്ല മേഖല സെക്രട്ടറി നിസാം കൊല്ലം എന്നിവർ സംസാരിച്ചു. സൈഹാത്ത് യൂനിറ്റ് ഭാരവാഹികളായി ഹുസൈൻ (രക്ഷാ.), ജാവേദ് (പ്രസി.), വിപിൻ, അനീഷ് (വൈസ് പ്രസി.), ജയേഷ് (സെക്ര.), നിവിൻ, ഇർഷാദ് (ജോ. സെക്ര.), ഷമീം (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. നവയുഗം നേതാക്കളായ വർഗീസ്, രാജൻ കായംകുളം, റഷീദ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.