അൽബാഹ: അൽബാഹ വിമാനത്താവളത്തിൽ കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിച്ച മുൻകരുതൽ നടപടികൾ മേഖല ഗവർണർ അമീർ ഹുസാം ബിൻ സഉൗദ് ബിൻ അബ്ദുൽ അസീസ് പരിശോധിച്ചു. ഗവർണറെ വിമാനത്താവള മേധാവി എൻജി. ഫൈഹാൻ ബിൻ മുഹ്സിൻ അൽഗാമിദി സ്വീകരിച്ചു.
യാത്രക്കാരെ സ്വീകരിക്കുേമ്പാഴും യാത്രയയക്കുേമ്പാഴും ഏർപ്പെടുത്തിയ മുൻകരുൽ നടപടികൾ അദ്ദേഹത്തിന് വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് വിമാനത്താവള വികസന പദ്ധതി ചെയർമാൻ എൻജി. അബ്ദുറഹ്മാൻ അൽസഹ്റാനുമായും ചർച്ച നടത്തി.
മൂന്നു വർഷത്തിനിടയിൽ നടപ്പാക്കാൻപോകുന്ന വിമാനത്താവള വികസന പ്രവർത്തനങ്ങൾ അദ്ദേഹം ഗവർണർക്ക് വിശദീകരിച്ചുകൊടുത്തു. കോവിഡ് തടയാൻ ഗവൺമെൻറ് വിപുലമായ ആരോഗ്യ മുൻകരുതൽ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സന്ദർശനത്തിനൊടുവിൽ ഗവർണർ പറഞ്ഞു. പൗരന്മാരുടെയും രാജ്യത്തെ വിദേശികളുടെയും ആരോഗ്യസുരക്ഷക്കു വേണ്ട കാര്യങ്ങളൊന്നും ഒഴിവാക്കിയിട്ടില്ല. യാത്രക്കാരുടെ സുരക്ഷക്കായി വിമാനത്താവളത്തിലൊരുക്കിയ മുൻകരുതൽ നടപടികളെ പ്രശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.