ജിദ്ദ: അക്ഷരം വായനവേദിയുടെ ആഭിമുഖ്യത്തിൽ സ്നേഹ ജാലകം തുറക്കുമ്പോൾ പരിപാടി ജിദ്ദയിലെ കലാ സാഹിത്യ സംഗീത മാധ്യമ മേഖലകളിലുള്ള പ്രശസ്തരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. ശറഫിയ്യ ഇംപീരിയൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അനീസ് ഇരുമ്പുഴി ആമുഖഭാഷണം നടത്തി. കലുഷിതമായ വർത്തമാന സാഹചര്യത്തെ ഓരോരുത്തരുടെയും സർഗസിദ്ധിയിലൂടെ സ്നേഹത്തിെൻറയും കാരുണ്യത്തിെൻറയും മാർഗമവലംബിച്ച് സമാധാന മുഖരിതമാക്കുകയെന്ന കാലഘട്ടത്തിെൻറ തേട്ടമാണ് പ്രബുദ്ധരായ ജനവിഭാഗമെന്ന നിലയിൽ ഓരോരുത്തരുടെയും ചുമതലയെന്ന് അദ്ദേഹം ഓർമപ്പെടുത്തി. അക്ഷരം കോഡിനേറ്റർ ശിഹാബ് കരുവാരക്കുണ്ട് അധ്യക്ഷതവഹിച്ചു. മൗനം വെടിഞ്ഞ് അനീതിക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുെന്നന്ന് അദ്ദേഹം പറഞ്ഞു.
സ്രഷ്ടാവിെൻറ വിധിവിലക്കുകൾ പാലിച്ച് ജീവിക്കുന്ന മനുഷ്യർ ദൈവത്തോടുള്ള സ്നേഹത്തിൽ തുടങ്ങി അതു ലോകത്തുടനീളം വ്യാപിപ്പിക്കുകയാണ് വേണ്ടതെന്ന് ചർച്ചക്ക് തുടക്കം കുറിച്ച ഡോ. ഇസ്മയിൽ മരുതേരി അഭിപ്രായപ്പെട്ടു. നാസർ വെളിയങ്കോട്, ഹിഫ്സുറഹ്മാൻ, സലാഹ് കാരാടൻ, അബ്ദുല്ല മുക്കണ്ണി, ഷാജു അത്താണിക്കൽ, കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, ഇബ്രാഹിം ഷംനാട്, മുസ്ത പെരുവള്ളൂർ, ഹംസ പൊന്മള, വേങ്ങര നാസർ, അരുവി മോങ്ങം, കബീർ കൊണ്ടോട്ടി, സക്കീന ഓമശ്ശേരി, നസീം സലാഹ്, റജിയ വീരാൻ, ശ്രീത അനിൽകുമാർ, ഹസീന തുടങ്ങിയവർ സംസാരിച്ചു.
ജമാൽ പാഷ, ഇസ്മയിൽ, ഫർസാന യാസിർ തുടങ്ങിയവർ ഗാനമാലപിച്ചു, നസീം സലാഹ്, അരുവി മോങ്ങം എന്നിവർ സ്വന്തം കവിത അവതരിപ്പിച്ചു. മുസാഫിർ, ഷാജി ചെമ്മല, ഫൈസു മമ്പാട്, സൈഫുദ്ദീൻ വണ്ടൂർ എന്നിവരുടെ സ്നേഹസന്ദേശം സദസ്സിന് കൈമാറി. അബൂ താഹിർ ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. നൗഷാദ് നിടോളി സമാപന പ്രസംഗം നടത്തി. ഷഹർബാൻ നൗഷാദ് സ്വാഗതവും തസ്ലീമ അഷ്റഫ് നന്ദിയും പറഞ്ഞു. സൈനുൽ ആബിദീൻ, റസാഖ്, റുഖ്സാന മൂസ, സലിം വടക്കുമ്പാട്, സി. സലാം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.