അൽഅഹ്സ: ഒ.ഐ.സി.സി അൽഅഹ്സ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഹൃദയാദരം2024' ഹുഫൂഫ് കബായൻ റിസോർട്ടിൽ നടന്നു. ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡന്റ് ഇ.കെ സലീം സമ്മേളനം ഉദ്ഘാടനം ചെയ്തു. അൽഅഹ്സ ആക്ടിങ് പ്രസിഡന്റ് അർശദ് ദേശമംഗലം അധ്യക്ഷത വഹിച്ചു. അൽഅഹ്സ മോഡേൺ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ റസാഉൽ റഷീദ്, വൈസ് പ്രിൻസിപ്പൾ സയ്യിദ് പർവേസ് ആലം, ഹെഡ്മാസ്റ്റർ തോജോ ജോർജ്, ഷാജുദ്ദീൻ ബാഗ്, നേതാക്കളായ ശാഫി കുദിർ, സാക്കിർ പറമ്പിൽ, പ്രമോദ് പൂപ്പാല, നാസർ മദനി, സുൽഫി കുന്ദമംഗലം, റഫീഖ് വയനാട്, റഷീദ് വരവൂർ, സബീന അഷ്റഫ് എന്നിവർ സംസാരിച്ചു.
10, 12 ക്ലാസുകളിലെ വിജയികൾക്കുള്ള ഉപഹാരങ്ങളും, ജുബൈൽ ഫെസ്റ്റിലെ ഒപ്പന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ടീമിനുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അഷ്റഫ് കരുവാത്ത്, അഫ്സൽ തിരൂർകാട്, ഷാനി ഓമശ്ശേരി, സിജോ രാമപുരം, മുരളീധരൻ ചെങ്ങന്നൂർ, ഫാറൂഖ് വാച്ചാക്കൽ, ശ്രീരാഗ് സനയ്യ, അഫ്സാന അഷ്റഫ്, നൗഷാദ് താനൂർ, സലീം പോത്തംകോട്, ദീപക് പോൾ, ഷമീർ പാറക്കൽ, സുമീർ ഹുസൈൻ, മഞ്ജു നൗഷാദ്, ജഷ്ന മാളിയേക്കൽ, നജ്മ ഹഫ്സൽ, ബിൻസി തോമസ്, ജസ്നി ബൈജു, ബീന നൗഷാദ്, തിലകാവതി ടീച്ചർ, നീതു പവൻ, ഷീജ ഷിജൊ, നസീറ ഷമീർ, അഫ്സൽ അഷ്റഫ്, ജസ്മിൽ ഷമീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. റഷീദ് വരവൂർ, ഗോഡു്വീന ഷിജോ എന്നിവർ അവതാരകരായിരുന്നു. ഉമർ കോട്ടയിൽ സ്വാഗതവും ഷിജോമോൻ വർഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.