അൽ അഹ്സ: ഒ.ഐ.സി.സി അൽ അഹ്സ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുബാറസ് മോഡേൺ ഇൻറർനാഷനൽ സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് മലയാളി പ്രവാസികളും നിരവധി സ്വദേശികളും കുടുംബസമേതം പങ്കെടുത്തു. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് ഫൈസൽ വാച്ചാക്കൽ അധ്യക്ഷത വഹിച്ചു. ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ് ഇ.കെ. സലീം ഉദ്ഘാടനം ചെയ്തു.
ഷിഹാബ് കായംകുളം, ശാഫി കുദിർ, പ്രസാദ് കരുനാഗപ്പള്ളി, പ്രമോദ് പൂപ്പാല, നാസർ മദനി, സാക്കിർ പറമ്പിൽ, രാധിക ശ്യാം പ്രകാശ്, സി.ടി. ശശി, അബ്ദുൽ കരീം, ഷൈൻ ജോൺ, ശ്യാം പ്രകാശ്, സുൽഫി കുന്ദമംഗലം, അഷ്റഫ് ഗസാൽ എന്നിവർ സംസാരിച്ചു. ഡോ. ഖാസി സിദ്ദീഖ്, പർവേസ്, ഖാലിദ് അൽ ദൗസരി, റൊമാന, നൗഷാദ് കണ്ണൂർ, രാജേഷ് പൊതുവാൾ, മുഹമ്മദ് അനസ്, അനസ് മാള, ജസീൽ, ഷിബു ആസാദ്, അബദുൽ സലാം കരുവത്ത്, നാസർ പറക്കടവ്, ഹനീഫ മൂവാറ്റുപുഴ എന്നിവർ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും ട്രഷറർ ഷിജോമോൻ വർഗീസ് നന്ദിയും പറഞ്ഞു. ഇന്ത്യൻ സ്കൂൾ ചെയർമാൻ അബ്ദുൽ അസീസ് അൽ ഗർണിസ്, സി.ഇ.ഒ അബദുറഹ്മാൻ അൽ ഗർണിസ്, പ്രിൻസിപ്പൽ ഡോ. ഖാസി സിദ്ദീഖ് ഹസീബ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫൈസൽ വാച്ചാക്കൽ, ഇ.കെ. സലീം, നാസർ മദനി എന്നിവർ ഉപഹാരങ്ങൾ കൈമാറി. അർശദ് ദേശമംഗലം, എം.ബി. ഷാജു, ഷമീർ പനങ്ങാടൻ.
റഷീദ് വരവൂർ, നവാസ് കൊല്ലം, നിസാം വടക്കേകോണം, സബീന അഷ്റഫ്, റീഹാന നിസാം, ജസ്ന മാളിയേക്കൽ, അഫ്സൽ മേലേതിൽ, ഷാനി ഓമശ്ശേരി, മൊയ്തു അടാടിയിൽ, മുരളീധരൻ ചെങ്ങന്നൂർ, വി.പി. സെബാസ്റ്റ്യൻ, സലീം പോത്തംകോട്, സജീം കുമ്മിൾ, ലിജു വർഗീസ്, ഷിബു സുകുമാരൻ, ഷുക്കൂർ കൊല്ലം, ഷിബു മുസ്തഫ, അൻസിൽ ആലപ്പി, ഷിഹാബ് സലീം, ബിനു ഡാനിയേൽ, സഫീർ കല്ലറ, ദിവാകരൻ കാഞ്ഞങ്ങാട്.
സഹീർ ചുങ്കം, ആസിഫ് ഖാൻ, കുട്ടിഹസ്സൻ പറമ്പിൽപീടിക, അഖിലേഷ് ബാബു, ശംസു മഹാസിൻ, അഹമ്മദ് കോയ, അക്ബർ ഖാൻ, അജിൽ രാമചന്ദ്രൻ, ജംഷാദ്, നവാസ് അൽ നജ, ഷമീർ പാറക്കൽ, സുമീർ ഹുസൈൻ, ശ്രീരാഗ്, അനിൽ ഷുക്കേക്ക്, അഫ്സാന അഷ്റഫ്, മഞ്ജു നൗഷാദ്, സെബി ഫൈസൽ, നജ്മ അഫ്സൽ, ബിൻസി വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.