അൽഅഹ്സ: കേന്ദ്ര സംസ്ഥാന ദുർഭരണങ്ങൾക്കെതിരെ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭ യാത്രക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ഒ.ഐ.സി.സി അൽഅഹ്സ ഏരിയകമ്മിറ്റി ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു. പ്രസിഡൻറ് ഫൈസൽ വാച്ചാക്കൽ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി മെംബർ ശാഫി കുദിർ ഉദ്ഘാടനം ചെയ്തു. ദമ്മാം ഒ.ഐ.സി.സി പാലക്കാട് ജില്ലകമ്മിറ്റി ട്രഷറർ ഷമീർ പനങ്ങാടൻ, നവാസ് കൊല്ലം, പ്രസാദ് കരുനാഗപ്പള്ളി, സബീന അഷ്റഫ്, മൊയ്തു അടാടിയിൽ എന്നിവർ സംസാരിച്ചു. ജാതിയുടെയും മതത്തിെൻറയും പേരിൽ ജനങ്ങളെ തമ്മിലടിപ്പിച്ച് ഭരണം നടത്തുന്ന മോദി-അമിത്ഷാ ഫാഷിസ്റ്റ് കൂട്ടുകെട്ട് ബ്രിട്ടീഷുകാർ പ്രയോഗിച്ച ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കുതന്ത്രത്തിെൻറ തനിയാവർത്തനമാണെന്നും വർഗീയ ഫാഷിസ്റ്റുകളിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ ഒരു രണ്ടാം സ്വാതന്ത്ര്യ സമരം വേണ്ടി വരുമെന്നും യോഗം ചൂണ്ടിക്കാട്ടി.
കേരളത്തിലാണെങ്കിൽ അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ സർക്കാറിെൻറ ദുർഭരണത്താൽ നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പോലും സാധിക്കാത്ത ഇടത് ഭരണം പൂർണപരാജയമാണെന്നും യോഗം വിലയിരുത്തി. സമരാഗ്നിയാത്രക്ക് അഭിവാദ്യമർപ്പിച്ച് പ്രവർത്തകർ ഐക്യദാർഢ്യ പ്രതിജ്ഞയെടുത്തു. അൻസിൽ ആലപ്പി, ആസിഫ് ഖാൻ, മുരളീധരൻ പിള്ള ചെങ്ങന്നൂർ, അനീഷ് സനാഇയ്യ, കെ.പി. നൗഷാദ്, വി.പി. സെബാസ്റ്റ്യൻ, അഫ്സാന അഷ്റഫ്, ഷിബു സുകുമാരൻ, അക്ബർ ഖാൻ, അഫ്സൽ അഷ്റഫ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും ട്രഷറർ ഷിജോമോൻ വർഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.