അൽഅഖ്​സ പള്ളിയിലെ അതിക്രമം: മുസ്​ലിം വേൾഡ്​ ലീഗും ഒ.​െഎ.സിയും അപലപിച്ചു

ജിദ്ദ: അൽഅഖ്സ പള്ളി മുറ്റത്ത്​ ഇസ്രയേൽ തീവ്രവാദ കുടിയേറ്റക്കാർ ഇരച്ചുകയറിയതിനെ മുസ്​ലിം വേൾഡ് ലീഗ് അപലപിച്ചു. ഇൗ അതിക്രമം അപകടകരമാണ്​. ഇസ്​ലാമിലെ വിശുദ്ധസ്ഥലങ്ങളുടെ പവിത്രതയെ ലംഘിക്കുന്നതാണ്​. അന്താരാഷ്​ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ഗുരുതരമായ ലംഘനമാണ്​. നീതിപൂർവകവും സമഗ്രവുമായ സമാധാനത്തിനായുള്ള പ്രവർത്തനങ്ങൾ ഉണ്ടാവേണ്ടതുണ്ട്​. അധിനിവേശ പ്രദേശങ്ങളിൽ പരിഹാരത്തിനുള്ള സാധ്യതകളെ തുരങ്കം വയ്ക്കുന്ന എല്ലാ നടപടികളും നിർത്തലാക്കണം. അടിയന്തിരവും വേദനാജനകവുമായ അന്തർദേശീയ പ്രശ്‌നങ്ങളിൽ മുന്നിൽ നിൽക്കുന്നതാണ്​ ഫലസ്​തീൻ പ്രശ്​നം. അത്​ പരിഹരിക്കേണ്ടതിന്​ വലിയ പ്രധാന്യമുണ്ടെന്നും മുസ്​ലിം വേൾഡ്​ ലീഗ്​ പ്രസ്​താവനയിൽ പറഞ്ഞു.

അൽഅഖ്സ മസ്ജിദി​െൻറ മുറ്റത്ത് തീവ്രവാദ കുടിയേറ്റക്കാർ ഇരച്ചുകയറിയതിനെയും ഫലസ്തീൻ പൗരന്മാർക്കെതിരായ തുടർച്ചയായ ആക്രമണങ്ങളെയും ഇസ്​ലാമിക രാജ്യങ്ങളുടെ കൂട്ടായ്​മയായ ഒ.​​​​െഎ.സിയുടെ ജനറൽ സെക്രട്ടേറിയറ്റും ശക്തമായി അപലപിച്ചു. ഈ അപകടകരമായ കടന്നുകയറ്റം വിശുദ്ധ സ്ഥലങ്ങളുടെ പവിത്രതയ്ക്കും ആരാധനാസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നാക്രമണമായി കണക്കാക്കുന്നു.

അന്താരാഷ്​ട്ര നിയമങ്ങളുടെയും ജനീവ കൺവെൻഷനുകളുടെയും ഐക്യരാഷ്​ട്ര പ്രമേയങ്ങളുടെയും നഗ്​നമായ ലംഘനമാണ്​. അൽഅഖ്സ പള്ളി പൂർണമായും മുസ്​ലിംകളുടെ വിശുദ്ധമായ ആരാധനാലയമാണ്. അതി​െൻറ നേർക്കുള്ള ഇസ്രായിലി​െൻറ ആവർത്തിച്ചുള്ള ആക്രമണങ്ങളും ലംഘനങ്ങളും തടയുന്നതിനും അതി​െൻറ പവിത്രതയെ നിലനിർത്തുന്നതിനും നിയമപരവും ചരിത്രപരവുമായ പദവി സംരക്ഷിക്കുന്നതിനും അന്താരാഷ്​ട്ര സമൂഹത്തി​െൻറ ഇടപെടലുണ്ടാകേണ്ടതുണ്ടെന്നും ഒ.​െഎ.സി സെക്ര​േട്ടറിയറ്റ്​ പറഞ്ഞു.

Tags:    
News Summary - Al-Aqsa Mosque Atrocities: Muslim World League, OAC Condemn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.