ജിദ്ദ: ബോയിങ്ങുമായി സഹകരിച്ച് ജിദ്ദയിലെ അൽഫൈസൽ യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ് വിദ്യാർഥികൾ സൗരോർജം കൊണ്ട് പ്രവർത്തിക്കുന്ന വൈദ്യുതി കാർ നിർമിച്ചു പുറത്തിറക്കി. വ്യാഴാഴ്ച നടന്ന ചടങ്ങിൽ യൂനിവേഴ്സിറ്റി പ്രസിഡൻറ് പ്രഫ. മുഹമ്മദ് ബിൻ അലി അൽ ഹയാസയും ബോയിങ് പ്രതിനിധികളും പങ്കെടുത്തു. കാറിന് ഒറ്റ ചാർജിങ്ങിൽ മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ 2,500 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്ന് പ്രഫ. മുഹമ്മദ് ബിൻ അലി അൽ ഹയാസ പറഞ്ഞു.
യൂനിവേഴ്സിറ്റിയിലെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇൻഡസ്ട്രിയൽ, ടെക്നിക്കൽ എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ 2015 മുതൽ ആരംഭിച്ച പ്രയത്നങ്ങളുടെ ഫലമായാണ് കാർ പുറത്തിറക്കാൻ സാധിച്ചതെന്നും പദ്ധതി പൂർത്തീകരിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷവും പ്രോത്സാഹനവും സർവകലാശാലയുടെ ഭാഗത്തുനിന്നും വിദ്യാർഥികൾക്ക് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. സൗദി വിഷൻ 2030 പദ്ധതിയുടെ സംഭാവനയായി അന്താരാഷ്്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനും ശാസ്ത്രീയ ഗവേഷണങ്ങൾക്കായും കാർ ഉപയോഗപ്പെടുത്തുമെന്നും ഇതിെൻറ ഭാഗമായി 2022ൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന മാരത്തൺ മത്സരത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.