തബൂക്ക്: ഫൈസൽ രാജാവിെൻറ ജീവിതവും ചരിത്രവും പരിചയപ്പെടുത്തുന്ന പ്രദർശനം തബൂക്കിൽ തുടങ്ങി. ‘അൽഫൈസൽ സാക്ഷിയും രക്്തസാക്ഷിയും’ എന്ന പേരിലുള്ള പ്രദർശനം തബൂക്ക് മേഖല ഗവർണർ അമീർ ഫഹദ് ബിൻ സുൽത്താൻ ഉദ്ഘാടനം ചെയ്തു. ഫൈസൽ രാജാവിനെ ലോകത്തിന് മറക്കാനാകില്ലെന്ന് ഗവർണർ പറഞ്ഞു. അറബ്, മുസ്ലിം, അന്താരാഷ്ട്ര സമൂഹങ്ങൾക്ക് ഒരുപാട് സേവനങ്ങൾ ചെയ്ത മഹാനാണ് അദ്ദേഹം. ജനങ്ങൾക്ക് അവരുടെ ഭരണാധികളെ പരിചയപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഇൗ പ്രദർശനമെന്നും ഗവർണർ പറഞ്ഞു.
കിങ് ഫൈസൽ പഠന ഗവേഷണ സെൻറർ ജനറൽ സൂപർവൈസർ അമീർ തുർക്കി അൽഫൈസൽ, അമീർ സഉൗദ് ബിൻ തുർക്കി അൽഫൈസൽ, തബൂക്ക് യൂനിവേഴ്സിറ്റി മേധാവി ഡോ. അബ്ദുല്ല അൽ ദിയാബി, തബൂക്ക് മേഖല ഗവർണറേറ്റ് അണ്ടർ സെക്രട്ടറി മുഹമ്മദ് അബ്ദുല്ല ഹുഖ്ബാനി, ഭരണ, സൈനിക രംഗത്തെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. തബൂക്ക് പട്ടണത്തിൽ അമീർ സുൽത്താൻ കൾച്ചറൽ സെൻററിൽ നടക്കുന്ന പ്രദർശനം ഒരു മാസം നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.