ജിദ്ദ: ജിദ്ദ അൽ ഫിത്റയുടെ രണ്ടാം ബാച്ച് പാസ്ഔട്ട് സമ്മേളനം സംഘടിപ്പിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഖുർആൻ ഹിഫ്ദ്, അറബിക് ഇംഗ്ലീഷ് കൈയെഴുത്ത്, കളറിങ് എന്നീ ഇനങ്ങളിൽ മത്സരങ്ങളും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
കോഴ്സ് വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള സനദ് ദാനം ജിദ്ദ അൽ ഫിത്റ കാര്യദർശിയും മാൽദീവ്സ് ഹോണററി കോൺസിലുമായ എൻജിനീയർ അബ്ദുൽ അസീസ് ഹനഫി നിർവഹിച്ചു. ഖുർആൻ മുഴുവൻ പാരായണം ചെയ്ത കുട്ടികൾക്കുള്ള മെമന്റോകൾ, പ്രോഗ്രാമുകളിൽ വിജയിച്ചവർക്കുള്ള ട്രോഫികൾ അബ്ബാസ് ചെമ്പൻ, ശിഹാബ് സലഫി, നൂരിഷ വള്ളിക്കുന്ന്, ഷാഫി ആലപ്പുഴ, അമീൻ പരപ്പനങ്ങാടി, നൗഫൽ കരുവാരകുണ്ട് എന്നിവർ വിതരണം ചെയ്തു.
കോഴിക്കോട് നല്ലളത്തുള്ള അഞ്ചുമാൻ തഹ്ലീമുൽ ഖുർആൻ സൊസൈറ്റിക്ക് കീഴിൽ 2019 സെപ്റ്റംബറിലാണ് സൗദി അറേബ്യയിലെ ആദ്യ അൽഫിത്റ ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചത്. ബിഗിനർ, ലെവൽ-1, ലെവൽ-2 എന്നിങ്ങനെ തുടർച്ചയായ മൂന്ന് വർഷത്തെ പാഠ്യപദ്ധതിയാണ് അൽ ഫിത്റ. പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായും വിശദ വിവരങ്ങൾക്ക് www.islahicenter.org എന്ന വെബ്സൈറ്റ് വിലാസത്തിലോ 012-653 2022, 055 627 8966 എന്നീ ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.