ജിദ്ദ: ദമ്മാമിലേക്ക് ജോലി മാറിപോവുന്ന ജിദ്ദയിലെ സാബിൻ എഫ്.സി ഫുട്ബാൾ ക്ലബ് മുൻ കളിക്കാരനും നിലവിലെ മുഖ്യപരിശീലകനുമായ അബ്ദുൽ റഷീദ് തട്ടാരക്ക് ക്ലബ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യോഗത്തിൽ ക്ലബ് പ്രസിഡന്റ് പി.വി സഫീർ കൊട്ടപ്പുറം അധ്യക്ഷത വഹിച്ചു.
സാബിൻ എഫ്.സി സ്പോൺസറും ക്ലബ് വൈസ് പ്രസിഡന്റുമായ ഫഹദ് നീലാബ്രയും ടീം മാനേജർ അനീസ് പൂങ്കോടും ചേർന്നു ഓർമ്മ ഫലകം അബ്ദുൽ റഷീദ് തട്ടാരക്ക് കൈമാറി. ടീം മാനേജർ അനീസ് പൂങ്ങോട്, കോച്ച് അഷ്ഫർ നരിപ്പറ്റ, ഫഹദ് നീലാമ്പ്ര, ജംഷി കോട്ടപ്പുറം, ഷാഹുൾ ഹമീദ് കുഞ്ഞൂട്ടി, യു.പി ഇസ്ഹാഖ്, ഇസ്ഹാഖ് പരപ്പനങ്ങാടി, ഷാഫി മഞ്ചേരി, റിയാസ് അരൂർ, സിദ്ദീഖ് കാലിക്കറ്റ്, ജബ്ബു ജബ്ബാർ തൃശൂർ, സജാദ് ഡാൾഡു, അസ്ഹർ വള്ളിക്കുന്ന്, അസ്ലം കിഴിശ്ശേരി എന്നിവർ സംസാരിച്ചു.
യാത്രയയപ്പ് യോഗത്തിന് അബ്ദുൽ റഷീദ് തട്ടാര നന്ദി പറഞ്ഞു. ക്ലബ് ജനറൽ സെക്രട്ടറി ഷഫീക്ക് കുരിക്കൾ സ്വഗതവും ഒ.ബി ചീഫ് അംഗം കെ.സി ഷരീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.