ന​വോ​ദ​യ അ​ൽ ഹ​സ്സ ഓ​ഫി​സി​ന്‍റെ ഉ​ദ്​​ഘാ​ട​നം കേ​ന്ദ്ര ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ വ​രോ​ട്​

നി​ർ​വ​ഹി​ക്കു​ന്നു

അൽ ഹസ്സ നവോദയ: ആയിരങ്ങളാറാടിയ സർഗസംഗമം

അൽ ഹസ്സ: നവോദയ സാംസ്കാരികവേദി സർഗസംഗമം അരങ്ങേറി. ആയിരത്തോളം പ്രവാസികൾ പങ്കെടുത്ത സർഗസംഗമം 2022, പ്രവാസത്തിലെ കഠിന ജീവിത യാഥാർഥ്യങ്ങളോട് സമരസപ്പെട്ടു മുന്നോട്ടുപോകുന്ന പ്രവാസി സമൂഹത്തിനു മനസ്സിന് കുളിർമ നൽകുന്ന സന്തോഷത്തിന്റെ രാവായി തീർന്നു.

അൽ ഹസ്സയിലെ പ്രവർത്തകർ കഠിന പ്രയത്നത്തിലൂടെ നിർമിച്ചെടുത്ത, ഏറെക്കാലത്തെ ആഗ്രഹമായിരുന്ന സ്വന്തമായ ഓഫിസ് കെട്ടിടത്തിന്റെ ഉദ്‌ഘാടനം നവോദയ കേന്ദ്ര രക്ഷാധികാരി ബഷീർ വരോട് നിർവഹിച്ചു. മീറ്റിങ് റൂം, ഓഡിറ്റോറിയം, വായനശാല, ഷട്ടിൽ കോർട്ട് എന്നിവ അടങ്ങുന്നതായിരുന്നു ഓഫിസ് സമുച്ചയം. തുടർന്ന് അൽഹസ്സയിലെ പ്രവാസികൾക്കായി നവോദയയോടൊപ്പം കൂടെ നിന്ന് പ്രവർത്തിച്ച എല്ലാ ആരോഗ്യ പ്രവർത്തകരെയും അൽഹസ്സ നവോദയ സാമൂഹികക്ഷേമ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരസ്‌കാരം നൽകി ആദരിച്ചു. അൽ ഹസ്സ നവോദയയുടെ വിവിധ യൂനിറ്റുകളും കുടുംബവേദിയും പങ്കെടുത്ത സംഗീതനൃത്തസന്ധ്യ, കായികമത്സരങ്ങൾ എന്നിവ ആസ്വാദകർക്ക് ഹൃദ്യവും അനുഭൂതിയും നൽകുന്നവയായിരുന്നു. നവോദയ വനിതാവേദി പ്രവാസി സ്ത്രീകളുടെ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ആരംഭിച്ച വീട്ടരങ്ങിന്റെ ഉദ്‌ഘാടനം കേന്ദ്ര വനിതാവേദി കൺവീനർ രശ്മി രഘുനാഥ് നിർവഹിച്ചു. വിപുലമായ രീതിയിൽ സ്വാദിഷ്ഠമായ നാടൻ ഭക്ഷണങ്ങളുടെ ഭക്ഷ്യമേള സംഘടിപ്പിച്ചായിരുന്നു ഹഫൂഫ് വനിതാവേദി വീട്ടരങ്ങിനു തുടക്കം കുറിച്ചത്.

തുടർന്നു കായികമത്സരങ്ങളുടെ ഭാഗമായി വടംവലി മത്സരത്തിൽ ഹഫൂഫ് ഏരിയ ടീം ഒന്നാം സ്ഥാനവും മുബാറസ് ഏരിയ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഷൂട്ടൗട്ട് മത്സരത്തിൽ ജാഫർ ഏരിയ ടീം ഒന്നാം സ്ഥാനവും ഹഫൂഫ് കുടുംബവേദി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സർഗ സംഗമം 2022നോടനുബന്ധിച്ചു നടന്ന സാംസ്കാരികസമ്മേളനത്തിൽ കേന്ദ്ര കുടുംബവേദി ജോ. സെക്രട്ടറി ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

നവോദയ ജനറൽ സെക്രട്ടറി റഹിം മടത്തറ, കേന്ദ്ര ട്രഷറർ കൃഷ്ണകുമാർ ചവറ, കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സ. പവനൻ മൂലക്കൽ, രജ്ഞിത് വടകര, കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഹനീഫ മൂവാറ്റുപുഴ, കൃഷ്ണൻ കൊയിലാണ്ടി, കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളായ ജയപ്രകാശ് ഉളിയക്കോവിൽ, ചന്ദ്രശേഖരൻ മാവൂർ, മധു ആറ്റിങ്ങൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഷാജി ഹസ്സൻ, അനിൽകുമാർ, പ്രദീപ് തായത്ത് എന്നിവർ പങ്കെടുത്തു. കേന്ദ്ര എക്സിക്യൂട്ടിവ് അംഗവും സ്വാഗതസംഘം കൺവീനറുമായ ചന്ദ്രബാബു കടക്കൽ സ്വാഗതവും ഹഫൂഫ് കുടുംബവേദി സെക്രട്ടറി സബാഹ് മുഹമ്മദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Al Hassa Navodaya: Thousands of creative gatherings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.