അബഹ: അസീറിലെ അൽ ജനൂബ് ഇന്റർനാഷനൽ സ്കൂളിലെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന പരിപാടി 'ഹാറ്റ്സ് ഓഫ് 2023' വിവിധ കലാപരിപാടികളോടെ വർണാഭമായി നടന്നു. ഇന്ത്യൻ കോൺസിൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടനം ചെയ്തു. വിജയാർഹരായ കുട്ടികളെ അദ്ദേഹം അനുമോദിക്കുകയും, വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും രക്ഷിതാക്കളെയും പ്രകീർത്തിക്കുകയും ചെയ്തു. കുട്ടികൾക്കുള്ള ഫലകം, സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണവും അദ്ദേഹം നിർവഹിച്ചു.
സ്കൂൾ മാനേജിങ് ഡയറക്ടർ ഖാലിദ് ദഹീലുള്ള അൽ ഖത്തമ്മി അധ്യക്ഷത വഹിച്ചു. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ വിഡിയോ കോൺഫറൻസിലൂടെ ആശംസ അറിയിച്ചു സംസാരിച്ചു.സ്കൂൾ ചെയർമാൻ സുബൈർ ചാലിയം, സെക്രട്ടറി അബ്ദുൽ ജലീൽ കാവനൂർ, പി.ടി.എ പ്രസിഡന്റ് ഡോ. ലുഖ്മാൻ, മാനേജ്മെന്റ് പ്രതിനിധി ബിജു കെ. നായർ, വൈസ് പ്രിൻസിപ്പൽ മാരായ ലേഖ സജികുമാർ, എം.എ റിയാസ്, ഹെഡ്മിസ്ട്രസുമാരായ ഡോ. അനുപമ ഷെറി, സുബി റഹിം, കെ.ജി കോഓഡിനേറ്റർ റൂഹി ജാൻ എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ പ്രിൻസിപ്പൽ മെഹസും അറക്കൽ സ്വാഗതം ആശംസിച്ചു.
നൃത്തനൃത്യങ്ങൾ, ബ്രേക്ക് ഡാൻസ്, ഒപ്പന, ഫ്യൂഷൻ ഡാൻസ്, മൈം, സൗദി ഡാൻസ്, സുഡാനി ഡാൻസ്, വാദ്യോപകരണ സംഗീതം, സോളോ സോങ്, ഗ്രൂപ്പ് സോങ് തുടങ്ങി നിരവധി കലാപരിപാടികൾ പരിപാടിയെ വർണാഭമാക്കി. ലുഖ്മാനുൽ ഹക്കീം, സി.കെ തസീന, മുജീബുറഹ്മാൻ, മെഹർ ഫാത്തിമ, സരിത വിനോദ്, ഫവാസ്, തസ്നി അസർ, അർജുനൻ ഗോവിന്ദൻ, തൗഖീർ, ജാബിർ അഹ്സൻ അലി ഖാൻ, നാസിറുൽ ഹഖ്, ജാബിർ, മധു, ഷീബ, അഹമ്മദ്, കബീർ, റോയ്ച്ചൻ, ഷെമി റഹ്മാൻ, രമ്യാ അരുൺ, ഹസൻ, സനൂജ ജബ്ബാർ, സുഹൈൽ ഇബ്രാഹിം, നിഷാത് റെസ, നുസ്രത് ഭായി റാഷിദ്, അബ്ദുൽ ഗഫൂർ, ജാഫർ, ആരിഫുദ്ദീൻ, ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.