റിയാദ്: കോവിഡ് കാലത്ത് അൽഖർജിൽ ആരോഗ്യ രംഗത്തും സാമൂഹിക സേവനരംഗത്തും നിറഞ്ഞുനിന്ന വ്യക്തിത്വങ്ങളെ അൽഖർജ് ടൗൺ കെ.എം.സി.സി വിവിധ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ഡോ. അബ്ദുൽ നാസർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇക്ബാൽ അരീക്കാടൻ അധ്യക്ഷത വഹിച്ചു.
കോവിഡ് കാലത്ത് മരിച്ച 30ലധികം മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഖബറടക്കത്തിന് നേതൃത്വം നൽകിയ അൽഖർജ് കെ.എം.സി.സി വെൽഫെയർ വിങ് കൺവീനർ മുഹമ്മദ് പുന്നക്കാടിനെ ബക്കർ സാഹിബ് മെമ്മോറിയൽ 'സേവന രത്ന'പുരസ്കാരം നൽകി ആദരിച്ചു.
വിശ്രമമില്ലാതെ രോഗികൾക്കാവശ്യമായ നിർദേശങ്ങളും ചികിത്സസൗകര്യങ്ങളും ഒരുക്കിനൽകിയ ഡോ. അബ്ദുൽ നാസറിനും ക്വാറൻറീൻ രോഗികൾക്കുള്ള ഭക്ഷണമൊരുക്കിയ നൂറുദ്ദീൻ ത്വയ്ബയ്ക്കും മാനവസേവ പുരസ്കാരം നൽകി. കിങ് ഖാലിദ് ആശുപത്രിയിലെയും അൽദോസരി ക്ലിനിക്കിലെയും സ്റ്റാഫ് നഴ്സുമാരായ ശാലിനി രഞ്ജിത്ത്, ശോഭ ഹെൻട്രി, ഡോളി മാത്യു, അനു ബേസിൽ, ബ്യൂല റാണി, അനിജ ആനന്ദൻ, മലർ വിഴി മദന, സിൽവി സുകുമാരൻ, റുഷ്ദ സിദ്ദീഖ്, രഞ്ചു തോമസ്, ലത മാത്യു തുടങ്ങിയവരെ നഴ്സിങ് പ്രാക്ടിസ് എക്സലൻസി അവാർഡ് നൽകി അനുമോദിച്ചു.
എൻ.കെ.എം. കുട്ടി ചേളാരി, മുഹമ്മദലി പാങ്, അഷ്റഫ് കല്ലൂർ, അബ്ദു കുരിക്കൾ, ഹാരിസ് ബാബു, റിയാസ് വള്ളക്കടവ് തുടങ്ങിയവർ സംബന്ധിച്ചു. അഷ്റഫ് മൗലവി, ഹെൻട്രി തോമസ്, സാദിഖ് സഖാഫി, സവാദ് ആയത്തിൽ, അയ്യൂബ് ഖാൻ തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽഹമീദ് കൊളത്തൂർ, അമീർ ഒതുക്കുങ്ങൽ, സിദ്ദീഖ് അലി പാങ്, ജാബിർ ഫൈസി, സി.കെ. ബാബു, റൗഫൽ കുനിയിൽ, ബെന്നി മാത്യു, ഇസ്മാഇൗൽ കരിപ്പൂർ, ഷാജി അഞ്ചൽ, ലത്തീഫ് കരുവൻതിരുത്തി, അലി അബ്ദുല്ല, സക്കീർ വെണ്ടല്ലൂർ, സക്കീർ കോഴിക്കോട്, ബക്കർ പൊന്നാനി, ഹബീബ് കോട്ടോപ്പാടം, മൻസൂർ മഞ്ചേരി, അമീർ പുഴക്കാട്ടിരി, ഷിഫാർ പെരിന്തൽമണ്ണ തുടങ്ങിയവർ നേതൃത്വം നൽകി. ഷബീബ് കൊണ്ടോട്ടി സ്വാഗതവും കോയ താനൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.