ബുറൈദ: അൽഖസീം പ്രവാസി സംഘം സാമൂഹിക സുരക്ഷയുടെ ഭാഗമായി അംഗങ്ങളുടെ മക്കളിൽ എസ്.എ സ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മിടുക്കരായ കുട്ടികൾക്ക് ഏർപ്പെടുത്തിയ ഈ വർഷത്തെ ഉപരിപഠനത്തിനുള്ള സ്കോളർഷിപ്പും പ്രശംസാഫലകവും സമ്മാനിച്ചു.
ബുറൈദ ഇന്ത്യൻ സ്കൂളിൽ ഈ വർഷം സി.ബി.എസ്.ഇ 12ാം ക്ലാസിലും 10ാം ക്ലാസിലും ഉന്നത വിജയം വരിച്ച കുട്ടികൾക്കും ഉപഹാരം നൽകി.
ബുറൈദ ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഭസംഗമം ഡോ. ലൈജു ഉദ്ഘാടനം ചെയ്തു. ഷെരീഫ് ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. ഡോ. ഫക്രുദ്ദീൻ, ഡോ. ഹാരികാ ശ്രീജിത്ത്, ഡോ. ആയിഷ ഫക്രുദ്ദീൻ, എൻജി. ശ്രീജിത്ത്, ഷീജാ നാസർ, ജെമാ ഷൈജു എന്നിവർ സംസാരിച്ചു. സി.സി അബൂബക്കർ സ്വാഗതവും പ്രമോദ് കോഴിക്കോട് നന്ദിയും പറഞ്ഞു. പർവീസ് തലശ്ശേരി, ഷാജി വയനാട്, ഉണ്ണി കണിയാപുരം, മുജീബ് കുറ്റിച്ചിറ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.