ആലിപ്പഴ വർഷത്തിൽ വെൺമയണിഞ്ഞ അബഹയിലെ അൽ സൗദ പർവതനിരയുടെ താഴ്വര ഭാഗം
അബഹ: തുടർച്ചയായ രണ്ടാം ദിവസവും അബഹ നഗരത്തിന്റെ പടിഞ്ഞാറുള്ള അൽ സൗദ മലനിരയും പരിസരവും ആലിപ്പഴ വർഷത്താൽ വെൺമയണിഞ്ഞു. പ്രകൃതിയുടെ സൗന്ദര്യവും കാലാവസ്ഥയുടെ വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന അപൂർവ ദൃശ്യങ്ങൾ അൽസൗദ മലകളിൽ പ്രകടമായി.
കൃഷിയിടങ്ങളിൽ വെള്ളപ്പട്ട് വിരിച്ചതുപോലെയായി. ആലിപ്പഴ പാളിയാൽ മൂടപ്പെട്ട വയലുകളുടെയും പഴയ വീടുകളുടെയും ദൃശ്യങ്ങൾ ആളുകളിൽ കൗതുകം പരത്തി.
കഴിഞ്ഞ ദിവസം അസീർ മേഖല വലിയ അളവിലുള്ള ആലിപ്പഴ വർഷത്തിനും കനത്ത മഴക്കുമാണ് സാക്ഷ്യംവഹിച്ചത്. ഉയർന്ന പ്രദേശങ്ങൾ കനത്ത ആലിപ്പഴ വർഷത്തിന് സാക്ഷ്യംവഹിച്ചു. ഇത് പ്രദേശത്ത് ഒരു സൗന്ദര്യാത്മക ചിത്രം സൃഷ്ടിക്കുകയും ശൈത്യകാല കാലാവസ്ഥ ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ സ്ഥലമാക്കി മാറ്റുകയും ചെയ്തു. കാലാവസ്ഥാ പ്രതിഭാസത്തിൽ സന്തോഷം പ്രകടിപ്പിച്ച് ആളുകൾ പുറത്തിറങ്ങി.
പ്രകൃതിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. മഴ ഉണ്ടാകുേമ്പാൾ പ്രത്യേകിച്ച് ആലിപ്പഴം കുമിഞ്ഞുകൂടുന്നതിനാൽ റോഡുകളിൽ വഴുവഴുപ്പ് പാളികൾ രൂപപ്പെടുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.