റിയാദ്: അൽ യാസ്മിൻ ഇൻറർ നാഷനൽ സ്കൂൾ കെ.ജി വിഭാഗം 26-ാമത് സ്പോർട്സ് ഓപണിങ് സെറിമണിയും ഇൻവെസ്റ്റിച്ചർ സെറിമണിയും സംഘടിപ്പിച്ചു. കോംപ്ലക്സ് മാനേജർ അബ്ദുല്ല അൽ മൊയ്ന മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഡോ. ഷൗക്കത് പർവേസ്, കെ.ജി സെക്ഷൻ ഹെഡ്മിസ്ട്രസ് റിഹാന അംജദ്, ഗേൾസ് സെക്ഷൻ ഹെഡ്മിസ്ട്രസ് നികത് അഞ്ജും, കെ. ജി സെക്ഷൻ മുദിറ ഫാത്തിമ, ഹാദിയ, എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ, അഡ്മിൻ മാനേജർ ഷനോജ് അബ്ദുല്ല, റഹീന ലത്തീഫ്, സെയ്നബ്, കോഓഡിനേറ്റേഴ്സും, മറ്റ് അധ്യാപക അധ്യാപികമാരും മാതാപിതാക്കളും പങ്കെടുത്തു. റിഹാന അംജദ് സ്വാഗതം പറഞ്ഞു.
കുട്ടികളെ വിവിധ ചുമതലകൾ ഏൽപ്പിച്ച് സ്കൂളിന്റെ ചുമതല ഏറ്റെടുക്കുന്നതിനും അവരുടെ നേതൃപാടവത്തിലൂടെ അവർ ആഗ്രഹിക്കുന്ന ഉയരങ്ങളിൽ എത്തിക്കുന്നതിനും എല്ലാ വിശിഷ്ട വ്യക്തികളുടെയും നേതൃത്വത്തിൽ ഇൻവെസ്റ്റിച്ചർ സെറിമണി നടന്നു. ഹെഡ് ബോയ് മുഹമ്മദ് ഹസൻ, ഹെഡ് ഗേൾ ആയിഷ മണാൽ, വൈസ് ഹെഡ് ബോയ് മുഹമ്മദ് അർമാൻ, വൈസ് ഹെഡ് ഗേൾ അയാന റാബിയ, സ്പോർട്സ് ക്യാപ്റ്റൻ വിശ്രുത്, സ്പോർട്സ് വൈസ് ക്യാപ്റ്റൻ മഹ്മൂദ് തുടങ്ങിയവർ പുതിയ അധ്യയനവർഷത്തിലേക്ക് ചുമതലയേറ്റു. ഹൗസ് ക്യാപ്റ്റന്മാരായ കൊച്ചുകുട്ടികളും ഹെഡ് ഗേളും ചേർന്ന് മാർച്ച് പാസ്റ്റ് നടത്തി, വെൽക്കം ഡാൻസ്, ബണ്ണി ഡാൻസ്, ആൻഡ് ഡാൻസ്, സ്പോർട്സ് പേഴ്സനാലിറ്റി തുടങ്ങിയ പരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.