റിയാദ്: അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂളിൽ ബോയ്സ് വിഭാഗം 25ാമത് കായികമേള സമാപിച്ചു. ലോക കേരള സഭ പ്രതിനിധി ഇബ്രാഹിം സുബ്ഹാൻ സമാപന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗഖത്ത് പർവേസ്, ബോയ്സ് വിഭാഗം ഹെഡ് മാസ്റ്റർ തൻവീർ സിദ്ദിഖി, ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് സംഗീത അനുപ്, കെ.ജി. വിഭാഗം ഹെഡ്മിസ്ട്രസ് റിഹാന അംജാദ്, അഡ്മിൻ മാനേജർ ഷനോജ് അബ്ദുല്ല, ഓഫീസ് സൂപ്രണ്ട് റഹീന ലത്തീഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഹെഡ് മാസ്റ്റർ തൻവീർ സിദ്ദിഖി സ്വാഗത പ്രസംഗം നിർവഹിച്ചു. അതിഥികളെ ബാഡ്ജുകളും പൂച്ചെണ്ടുകളും നൽകി ആദരിച്ചു. അറബി പ്രാർഥനയോടെ ചടങ്ങുകൾക്ക് ആരംഭമായി. സ്റ്റുഡൻറ്സ് കൗൺസിൽ നയിച്ച മാർച്ച് ഫാസ്റ്റിന് ശേഷം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. കായികരംഗത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ഡ്രിൽ ഡാൻസ്, മറ്റു ഗ്രൂപ് ഡാൻസുകൾ തുടങ്ങിയവ കാണികൾക്ക് ദൃശ്യവിരുന്നായി. സ്പോർട്സിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള സമ്മാന വിതരണ ചടങ്ങും ഇതിനോടൊപ്പം നടന്നു. തുടർച്ചയായ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച് സഫയർ ഹൗസ് ഓവർ റോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. ടോപാസ്, റൂബി തുടങ്ങിയ ഹൗസുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗഖത്ത് പർവേസ് കായിക മത്സരങ്ങൾ സമാപിച്ചതായി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.