അൽഅഹ്സ: കളിയും പാട്ടും ജോക് ടോക്സുമായി ഒ.ഐ.സി.സി അൽഅഹ്സ്സ കമ്മിറ്റി സ്നേഹവിരുന്ന് സംഘടിപ്പിച്ചു. എട്ടുവർഷമായി അൽഅഹ്സ ഹുസൈൻ അലി ആശുപത്രിയിൽ ദന്തരോഗ വിദഗ്ധരായി സേവനമനുഷ്ഠിക്കുന്ന ഡോ. ദാവൂദ് അബ്ദുൽകരീം, ഡോ. രേശ്മ ദാവൂദ്, മക്കൾ ഇഹ്സാൻ, ഇയാദ് എന്നിവർ സൗദി പ്രവാസം മതിയാക്കി ബ്രിട്ടനിലേക്ക് പോകുന്നതിന്റെ ഭാഗമായി ഹുഫൂഫ് കബായിൻ ഇസ്തിറാഹയിൽ ഒരുക്കിയതായിരുന്നു സ്നേഹവിരുന്ന്.
മുതിർന്ന നേതാവ് ശാഫി കൂദിർ അധ്യക്ഷത വഹിച്ചു. കൺവീനർ കൊല്ലം നവാസിന്റെ നേതൃത്വത്തിൽ ഡോ. ദാവൂദ് അബ്ദുൽകരീമിനും കുടുംബത്തിനും ഉപഹാരം കൈമാറി. അർശദ് ദേശമംഗലം, നിസാം വടക്കേകോണം, അഷ്റഫ് കരുവത്ത്, ലിജു വർഗീസ്, ഷാജി, റഫീഖ് വയനാട്, മൊയ്തു അടാടി, സെബാസ്റ്റ്യൻ, ബിനു കൊല്ലം, ഷാനി ഓമശ്ശേരി, ഷമീർ പനങ്ങാടൻ, റീഹാന നിസാം, ജ്വിന്റിമോൾ എന്നിവർ സംസാരിച്ചു.
നൗഷാദ് കൊല്ലം, നജ്മ അഫ്സൽ, ഫവാസ് ശാഫി, മഞ്ജു നൗഷാദ്, ശിൽപ, റിനാദ് ഫോക്കസ്, ഇബ്രാഹിം മഞ്ചേശ്വരം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. അഫ്സൽ തിരൂർക്കാട് സ്വാഗതവും ഡോ. ദാവൂദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.