അൽഅഹ്സ: ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക്ദിനം അൽഅഹ്സ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹുഫൂഫ് സംസം ആശുപത്രി പരിസരത്ത് നടന്ന പരിപാടിയിൽ ആശുപത്രി ജീവനക്കാർക്കും സന്ദർശകർക്കും മധുരം വിതരണം ചെയ്ത് ആഘോഷം വർണാഭമാക്കി. ഹുഫൂഫ് ഒ.ഐ.സി.സി നേതാവ് ശാഫി കുദിർ ഇന്ത്യൻ ദേശീയപതാക ഉയർത്തി. സാംസ്കാരിക സമ്മേളനത്തിൽ കൺവീനർ കൊല്ലം നവാസ് അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് ബി.എം. ഷാജി റിപ്പബ്ലിക്ദിന പ്രഭാഷണം നടത്തി. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സ്നേഹത്തിന്റെ പാത തെളിയിച്ച് 3500 കിലോമീറ്ററുകൾ താണ്ടി കശ്മീരിന്റെ മണ്ണിലൂടെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഫവാസ് ശാഫി അഖണ്ഡ ഭാരത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉമർ കോട്ടയിൽ, ശാഫി കുദിർ, ഷമീർ പനങ്ങാടൻ, റീഹാന നിസാം, ലിജു വർഗീസ്, സലീം പോത്തംകോട്, അഷ്റഫ് കരുവത്ത്, അഹമ്മദ് കോയ, കുഞ്ഞുമോൻ കായംകുളം, നൗഷാദ് താനൂർ, വിനോദ് കൊല്ലം എന്നിവർ സംസാരിച്ചു. നിസാം വടക്കേകോണം സ്വാഗതവും ഹരി സോപാനം നന്ദിയും പറഞ്ഞു. ഷാജി ആലപ്പുഴ, രമണൻ കായംകുളം, കെ.എൻ. മൊയ്തീൻകുട്ടി, മനോജ് സംസം, ഷിബു കൊല്ലം, അഷ്റഫ് തിരുവനന്തപുരം, നൗഷാദ് കൊല്ലം, മനു സംസം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വന്ദേ മാതരാലാപനത്തോടെ തുടങ്ങിയ ആഘോഷപരിപാടികൾ ദേശീയഗാനാലാപനത്തോടെ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.