ഓ​ണ​സ​മ്മാ​നം വി​ത​ര​ണം ചെ​യ്ത് ആ​ല​പ്പു​ഴ ഒ.​ഐ.​സി.​സി

റി​യാ​ദ്: സ​മൃ​ദ്ധി​യു​ടെ ഓ​ണം ആ​ഘോ​ഷ​മാ​ക്കാ​ന്‍ റി​യാ​ദ് ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി​യു​ടെ ഓ​ണ​സ​മ്മാ​നം. അ​മ്പ​ല​പ്പു​ഴ ന​വ​ജീ​വ​ന്‍ പാ​ലി​യേ​റ്റി​വ് കെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തോ​ട്ട​പ്പ​ള്ളി മു​ത​ല്‍ ക​ള​ര്‍കോ​ട് വ​രെ അ​ഞ്ചു കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ന​ട​ന്ന ഓ​ണ​സ​മ്മാ​ന വി​ത​ര​ണ​ത്തി​​ന്റെ ഉ​ദ്ഘാ​ട​നം ശ്രീ​കു​മാ​ര്‍ വ​ലി​യ​മ​ഠം നി​ർ​വ​ഹി​ച്ചു.

ഇ. ​റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ ടി.​എ. ഹാ​മി​ദ്, പ്ര​വാ​സി കോ​ണ്‍ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്റും ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ മു​ന്‍ ജി​ല്ല ട്ര​ഷ​റ​റു​മാ​യ ഷി​ഹാ​ബ് പോ​ള​ക്കു​ളം, എ.​ആ​ര്‍. ക​ണ്ണ​ന്‍, എം. ​ബൈ​ജു, വി. ​ദി​ല്‍ജി​ത്ത്, ജി. ​ശ​ര​ത് ച​ന്ദ്ര​ന്‍, ജേ​ക്ക​ബ് തോ​മ​സ്, ഡി. ​രാ​ജേ​ഷ്, എം. ​സോ​മ​ന്‍ പി​ള്ള, പ​ത്മ​നാ​ഭ അ​യ്യ​ര്‍, കെ. ​ഓ​മ​ന​ക്കു​ട്ട​ന്‍, ശ്രീ​കു​മാ​ര്‍ ത​മ്പി, നി​തി​ന്‍ രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

തെ​ര​ഞ്ഞെ​ടു​ത്ത 50ല​ധി​കം കു​ടും​ബ​ങ്ങ​ള്‍ക്ക് അ​രി, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍, പ​ച്ച​ക്ക​റി എ​ന്നി​വ അ​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ് വീ​ടു​ക​ളി​ലെ​ത്തി​ച്ച​ത്. മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​മ്പ​ല​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച ന​വ​ജീ​വ​ന്‍ പാ​ലി​യേ​റ്റി​വ് കെ​യ​ര്‍ സൊ​സൈ​റ്റി വ​ള​ന്റി​യ​ര്‍മാ​രും ഒ.​ഐ.​സി.​സി മു​ന്‍ പ്ര​വ​ര്‍ത്ത​ക​രും ഓ​ണ​സ​മ്മാ​ന വി​ത​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Alappuzha O.I.C.C distributed the Onam gift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.