ദമ്മാം: ആലപ്പുഴ സ്വദേശി ദമ്മാമിൽ തൂങ്ങിമരിച്ചു. ആലപ്പുഴ, ചേർത്തല സ്വദേശി ബാബു ചിറയിൽ തങ്കപ്പനെയാണ് (58) താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്മാമിൽ കാർപെൻറർ വർക്ക്ഷോപ്പ് സ്ഥാപനം നടത്തിവരുകയായിരുന്നു. അഞ്ച് വർഷത്തോളമായി ദമ്മാമിലുള്ള ഇേദ്ദഹം മുമ്പ് ജീസാനിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: ലീല. ഏക മകൾ ഗീതു ആയുർവേദ ഡോക്ടറാണ്. അഛൻ: തങ്കപ്പൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.