ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദയുടെ കീഴിൽ പ്രവർത്തിക്കുന്ന അൽഹുദാ മദ്റസയുടെ 35ാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി. വാർഷിക പരിപാടികളുടെ ഉദ്ഘാടനം ഉസൈദ് ബ്നു ഹുദൈർ സെന്റർ ഫോർ ഖുർആൻ സ്റ്റഡീസ് ചെയർമാൻ റഷീദ് അബ്ദുല്ല അൽ ദൂസരി നിർവഹിച്ചു. വിശുദ്ധ ഖുർആനിന്റെ പഠനത്തിനും വിദ്യാർഥികളിൽ ധാർമികമൂല്യങ്ങൾ പകർന്നു നൽകുന്നതിലും 35 വർഷമായി അൽഹുദാ മദ്റസ നൽകിവരുന്ന സേവനങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
അൽഹുദാ എക്സ്പോയുടെ ലോഗോ പ്രകാശനം ഇസ്ലാഹി സെന്റർ രക്ഷാധികാരി ശൈഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥി നിർവഹിച്ചു. ഇസ്ലാഹി സെന്റർ ഡയറക്ടർ ബോർഡ് അംഗങ്ങളായ ശൈഖ് നഹാർ ഫൈസൽ അൽ ഹാരിഥി, ക്യാപ്റ്റൻ തലാൽ യൂസഫ്, ശൈഖ് അബ്ദുൽ ഹാദി അൽ റഷീദി എന്നിവർ ഉദ്ഘാടന സംഗമത്തിൽ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ പി.എം. അമീറലി അധ്യക്ഷത വഹിച്ചു. കെ.എൻ.എം മർകസുദ്ദഅവ സെക്രട്ടറി ഡോ. ഇസ്മായിൽ കരിയാട് മുഖ്യപ്രഭാഷണം നടത്തി.
കച്ചവടവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലയിൽ മൂല്യബോധമുള്ള പാഠങ്ങൾ പകർന്നു നൽകിയാലേ വിദ്യാഭ്യാസം കൊണ്ട് സാമൂഹിക മുന്നേറ്റം സാധ്യമാവുകയുള്ളൂവെന്ന് ഡോ. ഇസ്മായിൽ കരിയാട് പറഞ്ഞു. സ്വാഗതസംഘം രക്ഷാധികാരി നജീബ് കളപ്പാടൻ, ഫോക്കസ് ഇന്റർനാഷനൽ ജിദ്ദ സി.ഇ.ഒ റഷാദ് കരുമാര, എം.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം യഹ്യ മുബാറക് എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ജരീർ വേങ്ങര വാർഷികാഘോഷ പരിപാടികൾ വിശദീകരിച്ചു. കേരളാ ജംഇയ്യത്തുൽ ഉലമ സെക്രട്ടറി അബ്ദുൽ അലി മദനി, അൽഹുദ മദ്രസ പ്രിൻസിപ്പൽ ലിയാഖത്ത് അലിഖാൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം വൈസ് ചെയർമാൻ അബ്ദുൽ ഗഫൂർ വളപ്പൻ സ്വാഗതവും ജനറൽ കൺവീനർ ഷക്കീൽ ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.