റിയാദ്: അലിഫ് സ്കൂളിൽ കെജി ഗ്രാജ്വേഷൻ പ്രോഗ്രാമിന് സമാപനം. ‘ഗുഡ്ബൈ കെ.ജി 24’ എന്ന ശീർഷകത്തിൽ നടന്ന പരിപാടി സി.ബി.എസ്.ഇ സൗദി ചാപ്റ്റർ കൺവീനറും മോഡേൺ മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പലുമായ ശബാന പർവീൻ ഉദ്ഘാടനം ചെയ്തു.
2023-2024 അധ്യയന വർഷത്തെ കെ.ജി ബിരുദദാന ചടങ്ങ് വിവിധ പരിപാടികളോടെയാണ് ആഘോഷിച്ചത്. അധ്യയന വർഷം പൂർത്തിയാക്കിയ 131 യു.കെ.ജി വിദ്യാർഥികളാണ് ഗുഡ്ബൈ ഗ്രാജ്വേഷൻ പരിപാടിയിൽ കെ.ജി ബിരുദം ഏറ്റുവാങ്ങിയത്. ഗ്രാജ്വേഷൻ ഗൗണും തൊപ്പിയും ധരിച്ച് അംഗീകാരപത്രം സ്വീകരിക്കുന്ന വിദ്യാർഥികൾ നിറഞ്ഞസദസ്സിന് ആവേശമായി. വിവിധ കെ.ജി. ക്ലാസുകളിലെ വൈവിധ്യമാർന്ന ഡാൻസ്, പ്രസംഗം ഒപ്പന, ഫാൻസി ഡ്രസ്, താങ്ക്യൂ ഡാൻസ്, സ്കിറ്റ്, നാടകം തുടങ്ങി കലാപരിപാടികൾ സർഗാവിഷ്കാരത്തിെൻറ വ്യത്യസ്ത മാതൃകകളായി. പരിപാടിക്ക് കെ.ജി കോഓഡിനേറ്റർ വിസ്മി രതീഷ് നേതൃത്വം നൽകി. പ്രിൻസിപ്പൽ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
സീനിയർ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ബിരുദദാന പ്രഭാഷണം നടത്തി. വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുൻ അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് ബിൻ ദുഹൈഷ് മുഖ്യാതിഥിയായിരുന്നു. ചെയർമാൻ അലി അബ്ദുറഹ്മാൻ, എക്സിക്യൂട്ടിവ് ഡയറക്ടർ ലുഖ്മാൻ പാഴൂർ, ജനറൽ മാനേജർ ഡോ. ഖാലിദ് അൽസീർ, മാനേജർ മറിയം ബസ്രി, അഹമ്മദ് ആഷി, ഡോ. റോബർക്ക് ഖോബാർ, മൂസ വാസിലി, മുഹമ്മദ് അഹമ്മദ്, അബ്ദുൽ ഷുക്കൂർ മടക്കര, അബ്ദുസമദ് പയ്യനാട്ട്, അഡ്മിൻ അലി ബുഖാരി എന്നിവർ ബിരുദദാനം നടത്തി. ഹെഡ്മിസ്ട്രസ് ഹമീദാബാനു സ്വാഗതവും ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.