മക്കയിലെ മുഴുവൻ പള്ളികളും ഞായറാഴ്​ച തുറക്കും

മക്ക: മക്കയിലെ പള്ളികൾ ഞായറാഴ്​ച മുതൽ തുറക്കും. ​കോവിഡ്​ വ്യാപനം തടയാൻ മുൻകരുതലായി മൂന്ന്​ മാസത്തോളമായി അടച്ചിട്ട പള്ളികളാണ്​ വീണ്ടും ജമാഅത്ത്​, ജുമുഅ നമസ്​കാരങ്ങൾക്കായി​ തുറക്കുന്നത്​. 1500ലധികം പള്ളികളിൽ നമസ്​കരിക്കാനെത്തുന്നവരെ സ്വീകരിക്കാൻ വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്​. 

നിശ്ചയിച്ച ആരോഗ്യ സുരക്ഷ നടപടികൾ പൂർണമായും പാലിച്ചാണ്​ പള്ളികൾ തുറന്നുകൊടുക്കുക. സമൂഹ അകലം പാലിക്കുന്നതിന്​ സ്​റ്റിക്കറുകൾ ഒട്ടിക്കൽ, മുസ്​ഹഫുകൾ  എടുത്തുമാറ്റൽ, അണുമുക്തമാക്കൽ, കൂളറുകളും ഫ്രിഡ്​ജുകളും അടച്ചിടൽ തുടങ്ങിയ മുൻകരുതൽ നടപടികൾ കഴിഞ്ഞ നാല്​ ദിവസങ്ങളിലായി മതകാര്യവകുപ്പ്​, മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ച്​ പൂർത്തിയാക്കിയിട്ടുണ്ട്​.

Tags:    
News Summary - All Masjids in Saudi arabia will open on Sunday -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.