ജിദ്ദ: ഇടതുപക്ഷ മുന്നണിയുടെ ഭരണത്തില്‍ വികസനവും ജീവിത പുരോഗതിയും എല്ലാ വിഭാഗത്തിനും പ്രാപ്യമാവുന്ന തരത്തിലായിരുന്നു എന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് പറഞ്ഞു. ജിദ്ദ നവോദയ സംഘടിപ്പിച്ച തെക്കന്‍കേരള െതരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ പ്രശ്നങ്ങളെ സവിശേഷമായി കണ്ടുകൊണ്ട് അവ പരിഹരിക്കുന്നതിന് ഊന്നല്‍ നല്കിയെന്നതും പിണറായി സര്‍ക്കാറിെൻറ വികസനനയത്തിെൻറ സവിശേഷതയാണ്.
അതുവരെ കാണാത്ത പ്രതിസന്ധിയിലൂടെയായിരുന്നു ഓരോ വര്‍ഷവും കേരളം കടന്നുപോയത്. സമ്പൂർണ വികസനത്തോടൊപ്പം എല്ലാ ദുരന്തങ്ങളെയും സർക്കാറിന് അതിജീവിക്കാനായി എന്നും അവര്‍ പറഞ്ഞു.ആസിഫ് കരുവാറ്റ അധ്യക്ഷത വഹിച്ചു.
മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡൻറ് കിസ്മത്ത് മമ്പാട്, ജനറല്‍സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, റഫീഖ് പത്തനാപുരം, മാത്യു തബൂക് തുടങ്ങിയവര്‍ പങ്കെടുത്തു. സുജാഹി മാന്നാർ സ്വാഗതവും സനൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.