ജിദ്ദ: കേരളത്തിലെ മുസ് ലീം ചെറുപ്പക്കാരില്‍ തീവ്രവാദ ചിന്ത വളര്‍ത്തിയതില്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് പങ്കുണ്ടെന്ന പി. ജയരാജന്റെ പുസ്തകത്തിലെ പരാമര്‍ശം അപലപനീയമാണെന്ന് പി.സി.എഫ് ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഹിന്ദുത്വ ഭീകരർ ബാബരി ധ്വംസനം ചെയ്തശേഷം മഅ്ദനി നടത്തിയ പ്രസംഗങ്ങൾ ഇന്ത്യയിലെ ഹുന്ദുത്വ ഭീകരതക്കും ഫാഷിസത്തിനും അതിന് വെള്ളവും വളവും നൽകിയ രാഷ്ട്രീയ നേതൃത്വങ്ങൾക്കും എതിരെ ആയിരുന്നു.
ഈ കാലഘട്ടത്തിൽ മഅ്ദനിയുടെ മേൽ എടുത്തിരുന്ന കേസുകളെല്ലാം തന്നെ കോടതികളിൽ തള്ളപ്പെട്ടതാണെന്ന കാര്യം പോലും ജയരാജൻ മറന്നു പോയോ? കോയമ്പത്തൂർ അറസ്റ്റ് നാടകത്തിന് കാരണമായ മുതലക്കുളം മൈതാനിയിലെ പ്രസംഗത്തിന്റെ പേരിൽ കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പോലും തള്ളിപോയതാണ്.
സംഘ് പരിവാരത്തിനും ഫാഷിസത്തിനുമെതിരെ ഇന്ന് മതേതര കക്ഷികളും നേതാക്കളും ഉയര്‍ത്തുന്ന പ്രതികരണമാണ് അന്ന് മഅ്ദനിയും ഉറക്കെ പറഞ്ഞിട്ടുള്ളത്.
ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ വാക്കും നാക്കുമായാണ് ജയരാജന്റെ വാക്കുകൾ കാണുന്നത്. ജയരാജന്റെ വാക്കുകൾ പാർട്ടി നിലപാടാണോ എന്ന് പാർട്ടി സെക്രട്ടറി വ്യക്തമാക്കണമെന്നും പി.സി.എഫ് ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സിദ്ധീഖ് സഖാഫി, ശിഹാബ് കെ പറപ്പൂർ, അബ്ദുൽ റഷീദ് കാരത്തൂർ, ഷാഫി കഞ്ഞിപ്പുര, സൈതലവി വൈലത്തൂർ, സുൽത്താൻ സക്കീർ, ജാഫർ മുല്ലപ്പള്ളി, യൂനുസ് മൂന്നിയൂർ, ജലീൽ കടവ്, മുഹമ്മദലി മാണൂർ, ഷംസുദ്ദീൻ പതിനാറുങ്ങൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.