ദമ്മാം: സൗദി ആലപ്പി സ്പോര്‍ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ആലപ്പി പ്രീമിയര്‍ ലീഗ് സീസണ് ഫൈവ് ക്രിക്കറ്റ് ടൂര്‍ണമെന്റ് വ്യാഴം, വെള്ളി ദിവസങ്ങളിലായി ദമ്മാം ഗൂഖ, ഇ.ആർ.സി.എ ഗ്രൗണ്ടുകളിലായി നടക്കും. സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളും ആലപ്പി പ്രീമിയര്‍ ലീഗ് മുന്‍ സീസണുകളിലെ ടെക്നിക്കല്‍ ഡയറക്ടറുമായിരുന്ന ഇര്‍ഷാദ് മുഹമ്മദിന്റെ സ്മരണക്കായും കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായുമാണ് ഇത്തവണ ടൂര്‍ണമെന്റ് നടത്തുന്നത്.
ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് എട്ട് ഫ്രാഞ്ചൈസികളാണ് പ്രീമിയര്‍ ലീഗില്‍ മാറ്റുരക്കുക. സൗദി അറേബ്യക്ക് പുറമേ മറ്റു ജി.സി.സി രാജ്യങ്ങളില്‍നിന്നും ഇന്ത്യയില്‍നിന്നും ആലപ്പുഴക്കാരായ താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്.
കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി കലാകേരളം ചിത്രരചന, കരകൗശല മത്സരങ്ങൾ, ബാലകേരളം കലാകായിക മത്സരങ്ങള്‍, മലയാളരുചി പാചക മത്സരം, നാട്ടറിവ് ക്വിസ് മത്സരം, എന്റെ കേരളം ഫോട്ടോ പ്രദര്‍ശനം തുടങ്ങിയവ ഉണ്ടായിരിക്കും.
ടൂര്‍ണമെന്റിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ സൗദി ആലപ്പി സ്പോര്‍ട്സ് അസോസിയേഷന് പ്രസിഡ്ന്റ് ടി.എം. സിയാദ്, ജനറൽ സെക്രട്ടറി സുധീര്‍ നസിമുദ്ദീന്, ട്രഷറര്‍ ജോര്‍വിന്‍ ജി. ജോർജ്, നിറാസ് യൂസുഫ്, നഫ്സല്‍, റിയാസ്, സിറാജ് കരുമാടി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.