യാംബു: കേരളത്തിന്റെ 68-ാം പിറന്നാൾ യാംബു അൽ മനാർ ഇൻറർനാഷനൽ സ്കൂൾ മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ബോയ്സ് സെക്ഷനിൽ നടന്ന പരിപാടിയിൽ ഏദൻ ആൻറണി, ആര്യൻ സുകുമാരൻ എന്നിവർ സംസാരിച്ചു. എയ്ൻ ഗ്രിഗറി, ഓസ്റ്റിൻ ബിജു, ആരോൺ ബിനു സാം എന്നിവർ ഗാനമാലപിച്ചു. ആമിർ സജീവ് ആൻഡ് പാർട്ടി അവതരിപ്പിച്ച ഗ്രൂപ് ഡാൻസ് പരിപാടിക്ക് മാറ്റുകൂട്ടി.
മുഹമ്മദ് അഫാൻ ഖിറാഅത്ത് നടത്തി. പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ സമാപന പ്രസംഗം നടത്തി. അൻസിലി അജി സ്വാഗതവും ആദിഷ് വി നായർ നന്ദിയും പറഞ്ഞു. സ്കൂൾ മലയാളം വിഭാഗം മേധാവി മുഹമ്മദ് നെച്ചിയിൽ പരിപാടികൾക്ക് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ് ചടങ്ങിൽ സംബന്ധിച്ചു.
ഗേൾസ് വിഭാഗം ആഘോഷപരിപാടിയിൽ വൈസ് പ്രിൻസിപ്പൽ രഹ്ന ഹരീഷ് സംസാരിച്ചു. ആയിഷ സെല്ല ആൻഡ് പാർട്ടി അവതരിച്ച ഗ്രൂപ് ഡാൻസ്, മരിയ തെരേസ സെബാസ്റ്റിയൻ ആൻഡ് പാർട്ടിയുടെ കേരള കലകൾ, ഖദീജ റാനിയ ആൻഡ് പാർട്ടിയുടെ സംഘഗാനം, മിൻഹ ഷിംനാജ് ആൻഡ് പാർട്ടിയുടെ കവിതാലാപനം, അസ്മിൻ ജാസിർ ആൻഡ് പാർട്ടിയുടെ നാടൻ പാട്ടു ഡാൻസ്, ആസിഫ സജീവ് ആൻഡ് പാർട്ടിയുടെ കേരളീയം ഡാൻസ് എന്നിവ ആഘോഷത്തിന് മിഴിവേകി.
ഗേൾസ് വിഭാഗം കോർഡിനേറ്റർമാരായ സിന്ധു ജോസഫ്, ഫിറോസ സുൽത്താന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. നൂഫ ഫാത്തിമ പ്രാർഥന നടത്തി. ആൻഡ്രിനാ ലാൽ നന്ദി പറഞ്ഞു. മലയാളം അധ്യാപികമാരായ സമീറ സജീവ്, ഷഹാന ഹസീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.