ദമ്മാം: ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനം ദമ്മാം അൽ മുന സ്കൂൾ ആഘോഷിച്ചു. പ്രിൻസിപ്പൽ കാസിം ഷാജഹാൻ പതാക ഉയർത്തി. മാനേജർ കാദർ മാസ്റ്റർ സന്ദേശം നൽകി. എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് പോരാടിയതിെൻറ ഫലമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യമെന്നും അത് കാത്തുസൂക്ഷിക്കുകയാണ് ഭാവി തലമുറയുടെ ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു. 75 വർഷത്തെ രാജ്യത്തിെൻറ വിവിധ മേഖലകളിലുള്ള പുരോഗതി വിളിച്ചോതുന്ന റോൾ പ്ലേ ശ്രദ്ധേയമായി.
പ്രധാനാധ്യാപകരായ പ്രദീപ് കുമാർ, വസുധ അഭയ് ചിദ്രവാർ, സിറാജ്, അസീസ്, പ്രിയ രാജേഷ്, കൗസർ ബാനു, ശകുന്തള, നിഷാദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. കൺവീനർമാരായ നജ്മുദ്ദീൻ മാസ്റ്റർ, പ്രീജ, റനീഷ, ബിൽകീസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.