ഗൾഫ്​ ഉച്ചകോടിയിൽ പ​െങ്കടുക്കാനെത്തിയ ആറ്​ ഗൾഫ്​ രാഷ്​ട്രങ്ങളുടെയും ഭരണാധികാരികൾ അൽഉലായിലെ മറായ ഹാളിന്​ മുമ്പിൽ

ഇറാ​െൻറ ഭീഷണിക്കെതിരെ ഗൾഫ്​ രാജ്യങ്ങൾ ഒറ്റക്കെട്ടാവണം -സൗദി കിരീടാവകാശി

ജിദ്ദ: ഇറാൻ ഉയർത്തുന്ന ഭീഷണിക്കെതിരെ ഗൾഫ്​ രാജ്യങ്ങൾ ഒറ്റക്കെട്ടാവണമെന്ന്​ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ പറഞ്ഞു. ഗൾഫ്​ മേഖലയുടെ പുരോഗതിക്കും ചുറ്റുമുള്ള വെല്ലുവിളികളെ നേരിടുന്നതിനും നമ്മുടെ ശ്രമങ്ങളെ ഒന്നിപ്പിക്കേണ്ടത് ആത്യാവശ്യമായിരിക്കുന്നുവെന്നും​ അൽഉലായിൽ ചൊവ്വാഴ്​ച നടന്ന ജി.സി.സി രാജ്യങ്ങളുടെ 41ാമത്​ ഉ​ച്ചകോടിയിലെ അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു​.

ഇറാൻ ഭരണകൂടത്തി​െൻറ ആണവ, ബാലിസ്​റ്റിക്​ മിസൈൽ പദ്ധതികൾ, മേഖലയിലെ സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള തീവ്രവാദ, വിഭാഗീയ, അട്ടിമറി പദ്ധതികൾ തുടങ്ങിയവ നാം നേരിടുന്ന വെല്ലുവിളികളാണെന്നും അദ്ദേഹം പറഞ്ഞു​. പ്രാദേശികവും അന്തർദേശീയവുമായ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന ഇത്തരം പരിപാടികളും പദ്ധതികളും തടയാൻ ഗൗരവമായി അന്താരാഷ്​ട്ര സമൂഹത്തോട്​ ആവശ്യപ്പെണ്ടേതി​െൻറ വക്കിലാണ്​​ നാം എത്തി നിൽക്കുന്നത്​. ഇൗ അവസഥയിൽ ലക്ഷ്യസ്ഥാനത്തെത്താനും എല്ലാ മേഖലകളിലും സമ്പൂർണത നേടാനും കൗൺസിലി​െൻറ ഉന്നതമായ ലക്ഷ്യങ്ങളും അടിസ്ഥാനങ്ങളും എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയുടെ നയവും ഭാവി പദ്ധതികളും കാഴ്​ചപാടുകളും സ്ഥിരവും തുടർച്ചയുള്ളതുമാണ്​. ഏകീകൃതവും ശക്തവുമായ ഗൾഫ്​ സഹകരണ കൗൺസിലാണ്​ അതി​െൻറ മുൻഗണനകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത്​. രാജ്യങ്ങളുടെയും മേഖലയുടെയും സുരക്ഷ, സ്ഥിരത, അഭിവൃദ്ധി എന്നിവക്കായി അറബ്​, ഇസ്​ലാമിക സഹകരണം ശക്തിപ്പെടുത്തുന്നതിനായാണ്​ നിലകൊള്ളുന്നതെന്നും സൗദി കിരീടാവകാശി പറഞ്ഞു.

സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച്​ നിങ്ങളോരോരുത്തരുടെയും രണ്ടാമത്തെ രാജ്യമായ സൗദി അറേബ്യയിലേക്ക്​ നിങ്ങളെ സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തുഷ്​ടനാണെന്ന്​ പറഞ്ഞാണ്​ കിരീടാവകാശി പ്രസംഗം തുടങ്ങിയത്​​. നന്മയുടെയും സഹകരണത്തി​െൻറയും പാത പിന്തുടാനും ജനതയെ സേവിക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്താനും പൊതുതാൽപര്യങ്ങൾ നേടിയെടുക്കാനും കഴിയ​െട്ടയെന്ന്​ കിരീടാവകാശി ആശംസിച്ചു. ഗൾഫ്​ കൗൺസിലി​െൻറ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിൽ വലിയ പങ്കുവഹിച്ച രണ്ട്​ മഹാന്മാരായ നേതാക്കൾ ഇൗ വർഷം നമുക്ക്​ നഷ്​ ടമായി. ഒമാൻ സുൽത്താനായിരുന്ന ഖാബൂസ്​ ബിൻ സഇൗദും കുവൈത്ത്​ അമീറായിരുന്ന ശൈഖ്​ സ്വബാഹ്​ അൽഅഹ്​മദും. കൗൺസിലി​െൻറ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിൽ പതിറ്റാണ്ടുകളായി അവർ നടത്തിയ പ്രവർത്തനത്തിനും​ അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ഇൗ ഉച്ചകോടിക്ക്​ ഇരുപേരുടെയും പേര്​ വിളിക്കാൻ സൽമാൻ രാജാവ്​ നിർദേശിച്ചിട്ടുണ്ട്​. അനൈക്യം ഇല്ലാതാക്കാൻ നേരത്തെ ശൈഖ്​ സ്വബാഹ്​ അൽഅഹ്​മദ്​ നടത്തിയ ശ്രമങ്ങളും ഇപ്പോൾ ശൈഖ്​ നവാഫ്​ അൽഅഹ്​മദ്​ പിന്തുടരുന്ന പ്രവർത്തനങ്ങളും ഞങ്ങൾ വളരെ നന്ദിയോടെ ​കാണുന്നു. കൂടാതെ അമേരിക്കയും മറ്റ്​ എല്ലാ കക്ഷികളും നടത്തിയ ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. ആ ശ്രമങ്ങളുടെ ഫലമായായാണ്​ ഉച്ചകോടിയിൽ അൽഉലാ കരാർ പ്രഖ്യാനത്തിലെത്താൻ സഹായിച്ചതെന്നും കിരീടാവകാശി പറഞ്ഞു.

gcc leaders

ഫോ​േട്ടാ: 

Tags:    
News Summary - MBS urges support against Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.