ജിദ്ദ ആലുവ കൂട്ടായ്മ വാര്‍ഷികം ആഘോഷിച്ചു

ജിദ്ദ: ജിദ്ദ ആലുവ കൂട്ടായ്മ (ജാക്) വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആറാം വാര്‍ഷികം ആഘോഷിച്ചു. ശിശുരോഗ വിദഗ്ധന്‍ ഡോ. സിയാവുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഇമ്പാല ഗാര്‍ഡനില്‍ നടന്ന പരിപാടിയില്‍ ആക്ടിംഗ് പ്രസിഡന്‍റ്് ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സൈനുദ്ദീന്‍ എടയപ്പുറം  റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രക്ഷാധികാരി പി.എം. മായിന്‍കുട്ടി, വൈസ് പ്രസിന്‍റ് മുഹമ്മദ് ഷാ, പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍, സേവ സെക്രട്ടറി റസാഖ് എടവനക്കാട് എന്നിവര്‍ ആശംസ നേര്‍ന്നു. ട്രഷറര്‍ ഹബീബ് മുപ്പത്തടം സ്വാഗതവും റഷീദ് തോട്ടുംമുഖം നന്ദിയും പറഞ്ഞു. ഷാ കാസിം പ്രാര്‍ഥന നിര്‍വഹിച്ചു. 
ആലുവ കൂട്ടായ്മ ബിസിനസ്  ഗ്രൂപ്പിന്‍െറ അംഗത്വ വിതരണ ഉദ്ഘാടനം  ഭാരവാഹികളായ ഷാഹുല്‍ ഹമീദ്, ഫൈസല്‍, സുബൈര്‍ പാനായിക്കുളം എന്നിവര്‍ ചേര്‍ന്ന് അന്‍ഫാല്‍ ബഷീനു നല്‍കി നിര്‍വഹിച്ചു. തിരിച്ചറിയല്‍ കാര്‍ഡ്  സുബൈറിനു നല്‍കി സെയ്ദു മുഹമ്മദ് ഉദ്ഘാടനം ചെയതു. മരണമടഞ്ഞ  ഉളിയന്നൂര്‍ സ്വദേശി സിയാദിന്‍െറ കുടുംബത്തിന് കൂട്ടായ്മയുടെ ധനസഹായം എക്സിക്യൂട്ടീവ് അംഗങ്ങളായ ശിഹാബുദ്ദീന്‍, കലാം, ഇബ്രാഹിം കുട്ടി എന്നിവരും, പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍െറ ധനസഹായം അബ്ദുല്‍ ഖാദറും, സേവയുടെ ധനസഹായം റസാഖ്  എടവനക്കാടും കോ ഓര്‍ഡിനേറ്റര്‍ നാദിര്‍ഷാക്ക് കൈമാറി.
ഗാന സന്ധ്യയില്‍ മുഹമ്മദ് ഷാ ആലുവ, ലമ്യ മുഹമ്മദ് ഷാ, സഫറുദ്ദീന്‍  എടയാര്‍, ഷാഹുല്‍ ഹമീദ് നെട്ടൂര്‍, അബ്ദുല്‍ കലാം എടയാര്‍, ഹാരിസ്, ഫാത്തിമ, ഫാസിയ സുബൈര്‍, ഫാത്തിമ, സിമി ഖാദര്‍, സജീര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. 
യാസീന്‍ ഹാഷിമിന്‍െറ ബ്രേക്ക് ഡാന്‍സും അരങ്ങേറി. പീറ്റര്‍ ചക്കാലക്കല്‍ രചന നിര്‍വഹിച്ച് നാദിര്‍ഷ ആലുവ സംവിധാനം ചെയ്ത നാടകത്തില്‍ സൈനുദ്ദീന്‍ എടയപ്പുറം, ഹബീബ് മുപ്പത്തടം, ഫൈസല്‍ തോട്ടുമുഖം, അന്‍ഫല്‍ മുവാറ്റുപുഴ, സഫറുദീന്‍ എടയാര്‍ എന്നിവര്‍ വേഷമിട്ടു. ഹബീബ് മുപ്പത്തടത്തിന്‍െറ നേതൃത്വത്തില്‍ നടന്ന കോല്‍കളിയില്‍ ഷാമോന്‍ കാസിം, ഷാഹുല്‍ ഹമീദ് കളമശ്ശേരി, അബ്ദുല്‍ കരീം, ഷാഹുല്‍ ഹമീദ് നെട്ടൂര്‍, അബ്ദുല്‍ കലാം, ഫൈസല്‍, അന്‍ഫാല്‍, സഫറുദ്ദീന്‍, സൈനുദീന്‍, ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു. 

Tags:    
News Summary - Aluva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.