റിയാദ്: പ്രവാസി വെൽഫെയർ ദശവാർഷികാഘോഷം ‘സ്പർശം’ തിളക്കമാർന്ന പരിപാടികളോടെ കൊണ്ടാടി. മലസിലെ അൽയസ്മിൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വെൽഫെയർ പാർട്ടി കേരള സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. പരസ്പര സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കാൻ ഇത്തരം സദസ്സുകൾ പ്രചോദനമാകുമെന്ന് റസാഖ് പാലേരി അഭിപ്രായപ്പെട്ടു.
ആടുജീവിതം സിനിമയിലെ ‘പെരിയോനെ...’ എന്ന ഗാനം സോഷ്യൽ മീഡിയയിൽ ആലപിച്ച് പ്രശസ്തയായ ഗായിക മീര മഞ്ചേരി ആഘോഷച്ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു. പ്രവാസി മ്യൂസിക് ബാൻഡിന്റെ ലോഗോ പ്രകാശനം മീര മഞ്ചേരി നിർവഹിച്ചു. ദിൽഷാദ് കൊല്ലം, രഞ്ജിത് ചന്ദ്രൻ, അനസ് കണ്ണൂർ, സലിം ചാലിയം എന്നിവരടങ്ങുന്ന മ്യൂസിക് ബാൻഡും മീര മഞ്ചേരിയും ചേർന്ന സംഗീത നിശയും അരങ്ങേറി.
പ്രവാസി മ്യൂസിക് ബാൻഡ് മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ വിവിധ ഭാഷകളിലെ ഗാനങ്ങൾ ആലപിച്ചു. പി.കെ. പാറക്കടവിന്റെ ‘ഇടിമിന്നലുകളുടെ പ്രണയം’ എന്ന കൃതിയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് അഷ്റഫ് കൊടിഞ്ഞി രചിച്ച ഏകപാത്ര നാടകം ‘ഒരു ഫലസ്തീനിയൻ പ്രണയഗാഥ’ നജാത് ബിൻ അഹമ്മദ് വേദിയിൽ അവിസ്മരണീയമാക്കി. പ്രവാസി കുട്ടികളുടെ ഗ്രൂപ് ഡാൻസ്, ഗാനങ്ങൾ, മൈം തുടങ്ങിയവയും അരങ്ങേറി.
വിക്കിപീഡിയ എഡിറ്റിങ്ങിലൂടെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ശുമൈസസി ഏരിയ പ്രസിഡന്റ് ഇർഷാദിനും ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ഷഹനാസ് സാഹിലിനും ചടങ്ങിൽ പ്രശംസാഫലകം സമ്മാനിച്ചു. പ്രവാസി വെൽഫെയർ റിയാദ് പ്രവിശ്യ പ്രസിഡന്റ് ഖലീൽ പാലോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി സ്വാഗതവും ട്രഷറർ എം.പി. ഷഹ്ദാൻ നന്ദിയും പറഞ്ഞു. നിസാർ വാണിയമ്പലം അവതാരകനായിരുന്നു.
അബ്ദുറഹ്മാൻ ഒലയാൻ, റിഷാദ് എളമരം, അജ്മൽ കൊണ്ടോട്ടി, ശിഹാബ് കുണ്ടൂർ, അഫ്സൽ ഹുസൈൻ, അഫ്നിദ അഷ്ഫാഖ്, ജസീറ അജ്മൽ, സമീർ നിലമ്പൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.