ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം റി​യാ​ദി​ലെ​ത്തി​യ മൂ​സ​ക്കു​ട്ടി നെ​ല്ലി​ക്കാ​പ്പ​റ​മ്പി​ലി​ന്​ ‘മാ​സ് റി​യാ​ദ്’ ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കു​ന്നു

‘മാ​സ് റി​യാ​ദ്’ സ്വീ​ക​ര​ണം ന​ൽ​കി

റി​യാ​ദ്: ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ശേ​ഷം ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി റി​യാ​ദി​ലെ​ത്തി​യ മാ​സ് റി​യാ​ദ് സ്ഥാ​പ​ക​രി​ലൊ​രാ​ളും ദീ​ർ​ഘ​കാ​ലം സം​ഘ​ട​ന​യു​ടെ വി​വി​ധ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ക​യും ചെ​യ്ത മൂ​സ​ക്കു​ട്ടി നെ​ല്ലി​ക്കാ​പ​റ​മ്പി​ലി​ന്​ റി​യാ​ദി​ലെ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും സ്വീ​ക​ര​ണം ന​ൽ​കി.

മ​ല​സ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​സ് റി​യാ​ദ് പ്ര​സി​ഡ​ന്റ്​ ജ​ബ്ബാ​ർ ക​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​സ് ര​ക്ഷാ​ധി​കാ​രി അ​ശ്റ​ഫ് മേ​ച്ചേ​രി സ്വീ​ക​ര​ണ ച​ട​ങ്ങ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ടി. ഉ​മ​ർ, സു​ഹാ​സ് ചേ​പ്പാ​ലി, യ​തി മു​ഹ​മ്മ​ദ്, സ​ലാം പേ​ക്കാ​ട​ൻ, മു​ഹ​മ്മ​ദ് കൊ​ല്ല​ള​ത്തി​ൽ, ഷം​സു കാ​രാ​ട്ട്, സ​ത്താ​ർ കാ​വി​ൽ, എ.​കെ. ഷ​മീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മൂ​സ​ക്കു​ട്ടി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ നെ​ല്ലി​ക്കാ​പ​റ​മ്പ് സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ സി.​കെ. സാ​ദി​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Mass Riyad was given reception

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.