ജിദ്ദ: അംബാസഡർ ടാലൻറ് അക്കാദമി സർഗവേദി വിഭാഗം 'പ്രവാചക സ്മരണയിലൂടെ'എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ വ്യത്യസ്ത കാഴ് ചപ്പാടുകളിലൂടെ പ്രവാചക ചരിത്രങ്ങളും നബികീർത്തനങ്ങളും അവതരിപ്പിച്ചു. മുസ്തഫ കെ.ടി. പെരുവള്ളൂർ ഉദ്ഘാടനം ചെയ്തു. അക്കാദമി ചീഫ് ഫാക്കൽട്ടി നസീർ വാവക്കുഞ്ഞു പരിപാടി നിയന്ത്രിച്ചു. സഈദ് ഐക്കരപ്പടി, അബ്ദുറഹ്മാൻ ഇരുമ്പുഴി, നൗഫൽ, ജംഷീർ കിഴിശ്ശേരി, സത്താർ വാവകുഞ്ഞു എന്നിവർ സംസാരിച്ചു.
അക്ബർ, ആസിഫ്, മുജീബ് പാറക്കൽ, ഷംസു കണ്ണൂർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഷമീം കാപ്പിൽ സ്വാഗതവും റഫീഖ് നന്ദിയും പറഞ്ഞു. നൗഷാദ് അലി ഖുർആൻ പരായണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.