ജിദ്ദ: വാര്‍ഷികാവധിക്ക് നാട്ടിൽ പോയ പ്രവാസി അവധി ദിനങ്ങളിലൊന്ന് പൂർണമായി മാറ്റിവെച്ചത് ആലംബഹീനർക്ക് തുണയാകാൻ. ജിദ്ദയിൽ സാമൂഹിക പ്രവര്ത്തകൻ കൂടിയായ മുനീര്‍ കുന്നുംപുറമാണ് അവധിക്ക് നാട്ടിലെത്തിയപ്പോൾ ഒരു ദിനം കോഴിക്കോട് കുതിരവട്ടത്തെ മാനസിക ചികിത്സാ കേന്ദ്രത്തിലെ അന്തേവാസികൾക്കൊപ്പം ചെലവഴിച്ചത്. ഭാര്യയും നന്മ ചാരിറ്റബിള്‍ ഫൗണ്ടേഷൻ എന്ന സംഘടനയുടെ പ്രവർത്തകരുമായി കേന്ദ്രത്തിലെത്തിയ മുനീറിന്റെ നേതൃത്വത്തിൽ 2,800 ചപ്പാത്തി ചുട്ടുനൽകുകയും അന്തേവാസികൾക്കൊപ്പം പൂർണമായി ചെലവഴിച്ച് അവർക്ക് മാനസികോല്ലാസം പകർന്നുനൽകുകയും ചെയ്തു.
കേരളത്തിലെ വിവിധ ജില്ലകളിലും പ്രവര്‍ത്തകരുള്ള കൂട്ടായ്മയാണ് നന്മ ചാരിറ്റബിള്‍ ഫൗണ്ടേഷന്. കുതിരവട്ടത്ത് ആശുപത്രിയില്‍ കഴിയുന്നവർക്ക് ചപ്പാത്തി ചുട്ട് നല്കിയാലോ എന്ന ആലോചനയുണ്ടായി. 30ഓളം പ്രവര്‍ത്തകരുമായി അവിടെ പോയി ബന്ധപ്പെട്ടവരുമായി സംസാരിക്കുകയും അവരുടെ അടുക്കളയില്‍വെച്ച് ചപ്പാത്തി ചുട്ടുകൊടുക്കാനും ഒരു ദിവസം അവരോടൊപ്പം ചെലവഴിക്കാനും തീരുമാനിക്കുകയായിരുന്നു. രാവിലെ തന്നെ കേന്ദ്രത്തിലെത്തി. ചപ്പാത്തി ഉണ്ടാക്കുന്ന ജോലി ഉച്ചയോടെ പൂര്‍ത്തിയായി. അന്തേവാസികള്‍ അത് ആസ്വദിച്ച് കഴിക്കുന്നത് കണ്ട് മനസ്സ് നിറഞ്ഞെന്ന് മുനീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.