തബൂക്ക്: കരൾരോഗ സംബന്ധമായ അസുഖത്തെ തുടർന്ന് വിദഗ്ധ ചികിത്സക്കായി തബൂക്കിൽനിന്നും നാട്ടിലേക്ക് പോയ കോട്ടയം പാലാ സ്വദേശി റോബിൻ സെബാസ്റ്റ്യൻ (43) നിര്യാതനായി. കോട്ടയം പാലാ മരിയൻസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. അസുഖത്തെ തുടർന്ന് ഒരു മാസത്തോളം തബൂക്കിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. 13 വർഷക്കാലമായി തബൂക്കിൽ കുടുംബസമേതം ജോലിചെയ്തുവരുകയായിരുന്നു. മാസ്സ് തബൂക്ക് മദീന യൂനിറ്റ് അംഗമായിരുന്നു.
ഭാര്യ അൻസോണാ റോബിൻ തബൂക്ക് നവാഫ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ്. മക്കൾ: ആരോൺ റോബിൻ, ഏബൽ റോബിൻ, പിതാവ്: സെബാസ്റ്റ്യൻ തോമസ്. മാതാവ്: ഫിലോമിന സെബാസ്റ്റ്യൻ. സഹോദരങ്ങൾ: റാണി സെബാസ്റ്റ്യൻ, റിൻസി സജീവ്. തബൂക്കിലെ സാംസ്കാരിക കായികരംഗത്ത് സജീവസാന്നിധ്യമായിരുന്ന റോബിന്റെ ആകസ്മിക വേർപാട് സുഹൃത്തുക്കളെയും ബന്ധുമിത്രാദികളെയും ഏറെ വേദനിപ്പിച്ചു.
മാസ്സ് തബൂക്ക്, മദീന യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു. ബിജി കുഴിമണ്ണിൽ അധ്യക്ഷത വഹിച്ചു. മാത്യു തോമസ് നെല്ലുവേലിൽ, ഫൈസൽ നിലമേൽ, റഹീം തബൂക്, ഉബൈസ് മുസ്തഫ, സുരേഷ് കുമാർ, ബാബു ഭരണങ്ങാനം, ബിനുമോൻ ബേബി, ജിമ്മി കീഴൂർ, ജോൺസി കൊച്ചീത്ര, ഹാഷിം, അബു തബൂക്ക്, ഷറഫു, ബിജോയ്, ബിനു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.