ജിദ്ദ: വ്യവസായിയും സാമൂഹിക സന്നദ്ധ പ്രവർത്തകനുമായ സീക്കോ ഹംസയുടെ അനുസ്മരണ സമ്മേളനം അഞ്ചച്ചവിടി പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ജിദ്ദ ഷറഫിയ്യ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജിദ്ദയിലെ മത, രാഷ്ട്രീയ, സാംസ്കാരിക, ബിസിനസ്, മാധ്യമ രംഗത്തുള്ള പ്രമുഖർ അടക്കം ധാരാളം ആളുകൾ പങ്കെടുത്തു. ജിദ്ദ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി കെ.ടി.എ. മുനീർ, ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് പി.സി.എ.റഹ്മാൻ (ഇണ്ണി), അഞ്ചച്ചവിടി ജിദ്ദ പ്രവാസി സംഘം സെക്രട്ടറി മജീദ് അഞ്ചച്ചവിടി, ജിദ്ദ പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി, റയാൻ ഫാർമസി മനേജർ വി.പി. അബ്ദുസലാം, ജിദ്ദ മീഡിയ ഫോറം വൈസ് പ്രസിഡന്റ് ജാഫറലി പാലക്കോട്, രിസാല സ്റ്റഡി സർക്കിൾ നാഷനൽ കമ്മിറ്റി അംഗം മുജീബ് സഖാഫി പള്ളിശ്ശേരി, ഒരുമ സെക്രട്ടറി എ.ടി. ബാവ തങ്ങൾ, കൊണ്ടോട്ടി സെന്റർ ഭാരവാഹി സലീം മധുവാലി, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, കോഴിശ്ശേരി മുസ്തഫ, ഉസ്മാൻ കുണ്ടു കാവിൽ, അസീസ് മാളിയേക്കൽ, എൻ.ടി. നൗഷാദ് എന്നിവർ സംസാരിച്ചു.
സ്വന്തം നാടിന്റെ പുരോഗതിയിലും പാവപ്പെട്ടവരുടെ ക്ഷേമകാര്യങ്ങളിലും ശ്രദ്ധചെലുത്തി മത, രാഷ്ട്രീയ, സാമൂഹിക, കലാ, കായിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന സീക്കോ ഹംസയുടെ വേർപാട് ഏറെ നോവുണർത്തുന്നതാണെന്നും എല്ലാവർക്കും ഏറെ പ്രചോദനം നൽകുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും പരിപാടിയിൽ സംസാരിച്ചവർ അനുസ്മരിച്ചു. ആസിഫ് കണ്ടപ്പൻ, സി.പി. അയ്യൂബ്, സി.കെ. ഉമ്മർ, പറച്ചിക്കോടൻ മുസ്തഫ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. മുഹമ്മദലി മുസ്ലിയാർ പെരിന്തൽമണ്ണ പ്രാർഥനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.